
ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ‘ദേശ്യപരിസ്ഥിതിയും നോവലും’ (LOCAL ECOLOGY AND NOVEL) എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ മാര്‍ച്ച് 7, 8 തീയതികളില്‍ പാലക്കാട് നടക്കും. പ്രസ് ക്ലബ് റോഡിലെ സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഡോ.ശിവ് വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. സി.വി ബാലകൃഷ്ണന്‍, ഇ.പി രാജഗോപാലന്‍, പ്രൊഫ. സാറാ ജോസഫ്, ടി.ഡി രാമകൃഷ്ണന്‍, കല്‍പറ്റ നാരായണന്‍, അശോകന്‍ ചരുവില്‍, മുണ്ടൂര്‍ സേതുമാധവന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, ഫാ.ഡോ.കെ.എം ജോര്‍ജ്, ഡോ.കെ.പി ശങ്കരന്‍, ഡോ.എം.ലിനീഷ്, ഡോ.സോമനാഥന്‍ പി, പ്രൊഫ.പി ഗംഗാധരന്‍, ഡോ. കെ.പി. മോഹനന്‍, ഡോ. റീജ വി, ഡോ.ടി. ശ്രീവത്സന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കുന്നു.
മെഹ്ഫില്‍, പാലക്കാട് നഞ്ചിയമ്മയുടെ നാടന്‍പാട്ടുകള്‍ തുടങ്ങിയ കലാപരിപാടികളും സെമിനാറിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.