സക്കീര്‍നായിക്, ശശികല, സാദ്വിപ്രാചി തുടങ്ങി മതത്തിനുവേണ്ടി വിഷംതുപ്പുകയും ജനങ്ങളില്‍ മതചിന്തകളും മത തീവ്രവാദവും വളര്‍ത്തുന്നവരെ സര്‍ക്കാരുകള്‍ നിയന്തിക്കണമെന്ന് രവിചന്ദ്രന്‍ സി . മതവും ഭീകരവാദവും എന്ന വിഷയത്തെക്കുറിച്ച് ഡി സി ബുക്‌സ് നടത്തിയ അഭിമുഖത്തിലാണ് രവിചന്ദ്രന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. മതപ്രഭാഷണങ്ങള്‍ നടത്തുന്ന ആളുകളെ മതങ്ങള്‍ തന്നെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും അതുകൊണ്ടുമാത്രമാണ് ഇത്തരക്കാര്‍ വര്‍ഗീയമായി പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതത്തിന് ഭീകരവാദമില്ല, ഭീകരവാദികള്‍ക്ക് മതവുമില്ല എന്ന പ്രസ്താവന ശക്തമായ മതാധിപത്യമുള്ള സമൂഹത്തിലാണുള്ളതെന്നു പറഞ്ഞ ആദ്ദേഹം മതത്തെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചുമുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കി.
മതങ്ങള്‍ക്ക് ഭീകരവാദമില്ല എന്നത് സത്യമാണെങ്കിലും ഒരു ഭീകരവാദിക്ക് മതം വീരപരിവേഷവും മൗനാനുവാദവും നല്‍കുന്നു എന്നതാണ് സത്യമെന്നും നേര്‍പ്പിക്കാത്ത മദ്യവും മതവും ഒരുപോലെ ലഹരിയാണെന്നും ചുരുക്കിപ്പറഞ്ഞാല്‍ ഒരു സ്‌പോണ്‍സേര്ഡ് സീരിയസാണ് ഭീകരവാദം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതത്തിന് വിപരീതമായി പെരുമാറുന്നവര്‍ അത് സന്ദീപാന്ദയായലും, ചേന്നമംഗലൂരായാലും അവരെ മതത്തിനു പുറത്തേക്ക് തള്ളിക്കളയുക തന്നെചെയ്യും. ഒരു പരിഷ്‌കര്‍ത്താവിനും മതത്തെ പരിഷ്‌കരിക്കാനൊ സ്വാധീനിക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യമെന്നും മതത്തില്‍ രാഷ്ട്രീയവിപ്ലവം സൃഷ്ടിച്ച നാരായണ ഗുരു പോലും ഈഴവ ശിവനെ സൃഷ്ടിച്ചത് എല്ലാജനങ്ങള്‍ക്കും ഇങ്ങനെയൊക്കെ ചെയ്യാന്‍കഴിയും എന്ന് കാണിക്കാന്‍വേണ്ടിമാത്രമായിരുന്നുവെന്നും രവിചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ പൂര്‍ണ്ണമായും മതത്തെ പരിഷ്‌കരിക്കാന്‍ കഴിയില്ല മറിച്ച് ചില തൊട്ടുതേപ്പുകള്‍മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
നമ്മുടെ കേരളത്തില്‍പ്പോലും വേരുറപ്പിച്ചുകഴിഞ്ഞ ഇസ്ലാമിക് സ്റ്റേറ്റ് അക്ഷരാര്‍ത്ഥത്തില്‍ ഇസ്ലാമിന്റെ ഒരു പ്രോഡക്റ്റ് തന്നെയാണ്. അവര്‍ക്ക് വേണ്ട സപ്പോര്‍ട്ടുകള്‍ അവരുടെ മതത്തില്‍ നിന്നുതന്നെയാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റിനെ എതിര്‍ക്കുമ്പോള്‍ ഇസ്ലാം മതത്തില്‍പ്പെട്ടവര്‍ പ്രതികരിക്കുന്നതും വേദനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ അറിയപ്പെടുന്ന യുക്തിവാദിയും നിരീശ്വരവാദിയും അധ്യാപകനുമായ രവിചന്ദ്രനുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപംകേള്‍ക്കാം..
The post സക്കീര്‍നായിക്, ശശികല തുടങ്ങി വിഷംതുപ്പുന്നവരെ സര്‍ക്കാര്‍ നിയന്ത്രിക്കണം; രവിചന്ദ്രന്‍ സി appeared first on DC Books.