ഞാന്‍ വാഗ്ഭടാനന്ദന്‍ ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ വാഗ്ഭടാനന്ദന്റെ ജീവിതം അവതരിപ്പിക്കുന്ന നോവൽ, ടി കെ അനില്‍ കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍’. വാഗ്ഭടാനന്ദ ഗുരുദേവന്റെ മരണം ഹരിഹരസ്വാമിയെന്ന സനാതന സന്ന്യാസിയുടെ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കുന്ന ഞാന്‍ വാഗ്ഭടാനന്ദന്‍ സമൂഹത്തിന് സദ്മാര്‍ഗ്ഗം തെളിയിക്കുന്ന മാര്‍ഗ്ഗദര്‍ശികളെ കൊന്നൊടുക്കുകയോ നിശ്ശബ്ദരാക്കുകയോ ചെയ്യുന്ന അസഹിഷ്ണുതയുടെ വര്‍ത്തമാനകാലത്ത് വായിച്ചിരിക്കേണ്ട ചരിത്രവും ഭാവനയും ഇഴ ചേര്‍ന്ന നോവലാണ്.
ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണു് വാഗ്ഭടാനന്ദൻ.കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു. പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.