ഓരോ ശ്ലോകം ചൊല്ലുകയും പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിയില്‍ നിന്നുമാറി വിഷയങ്ങള്‍ക്കനുസരിച്ച് വിശദീകരണങ്ങള്‍ നല്കിയിരിക്കുകയാണ് ദേവദത്ത് പട്നായികിന്റെ ‘എന്റെ ഗീത‘, . ഗീത ഒരു സംസ്‌കാരമാണ്. ആ സംസ്‌കാരം എങ്ങനെ ‘എന്റെ’ സംസ്‌കാരമായി മാറുന്നു എന്ന് ‘എന്റെ ഗീത’യില്‍ ദേവദത് പട്‌നായ്ക് കാണിച്ചു തരുന്നു. അനുഷ്ഠാനത്തില്‍ അധിഷ്ഠിതമായ പുരാതന വേദഹിന്ദുയിസത്തില്‍നിന്ന് നവീന ആഖ്യാനാധിഷ്ഠിതമായ ഹിന്ദുയിസത്തിലേയ്ക്കുള്ള പരിവര്‍ത്തനമാണ് ‘എന്റെ ഗീത’.
ആധുനികയുഗത്തിെല പുരാേണതിഹാസങ്ങളുെട പ്രസക്തിയെക്കുറിച്ച് എഴുതുകയും ചിത്രീകരിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യുന്ന ദേവ്ദത് പട്‌നായ്ക്, പുരാണകഥാനിപുണന്‍ എന്ന നിലയില്‍ പ്രശസ്തനാണ്. കഥകള്‍, പ്രതീകങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ എങ്ങെനയാണ് പ്രാചീന-നവീന സംസ്‌കാരങ്ങെള സംബന്ധിച്ചുള്ള ആേപക്ഷികമായ സത്യങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നതിെനക്കുറിച്ച് 1996 മുതല്‍ 50- ഒാളം പുസ്തകങ്ങളും 1000 പംക്തികളും എഴുതിയിട്ടുണ്ട്. ദ ബുക്ക് ഒഫ് റാം, മിത് = മിഥ്യ എ ഹാന്‍ഡ് ബുക്ക് ഒാഫ് ഹിന്ദു മിഥാളജി, ദ പ്രഗ്നന്റ് കിങ്, ജയ, െെമ ഗീത തുടങ്ങിയവയാണ് പ്ര ധാനകൃതികള്‍.നേ തൃത്വപരിശീലകനും പുരാണപരമ്പരകളുെട കണ്‍സള്‍ട്ടന്റുമായ ദേവ്ദത് പട്‌നായ്ക് CNBC- TV 18-െല ബിസിനസ് സൂ്രത, EPIC- TVയിെല ദേവേലാക് തുടങ്ങിയ ടെലിവിഷന്‍ പരിപാടികൡലൂടെയും ശ്രദ്ധയനാണ്.