

By: Group of Authors
വായനക്കാരുടെ ഹൃദയത്തിലേക്ക് ഭീതിയുടെ നഖമുനകള്‍ ആഴ്ത്തിയിറക്കുന്ന ഭീകരകഥകളുടെ സമാഹാരം ‘ഭീതി’ ഇപ്പോള്‍ ഇ-ബുക്കായും സ്വന്തമാക്കാം. കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ക്ലാസിക് ഹൊറര്‍ കഥകളുടെ വിശിഷ്ട സമാഹാരമാണിത്. നോര്‍ഫക്കിലെ ഭീകര അനുഭവങ്ങള്‍, പ്രേതവാഹനം, ദുര്‍ഭൂതം, ഉടലില്ലാത്ത തല, ശവമോഷ്ടാക്കള്‍, ഡ്രാക്കുളയുടെ അതിഥി തുടങ്ങിയ ഇരുപത് ഭീതിയുണര്‍ത്തും കഥകളാണ് പുസ്തകത്തിലുള്ളത്.
എഡ്ഗാര്‍ അലന്‍ പോ, ബ്രാം സറ്റോക്കര്‍, ആര്‍തര്‍ കോനണ്‍ ഡോയ്ല്‍, ഡബ്ല്യു ഡബ്ല്യു ജേക്കബ്‌സ്, ആര്‍ എല്‍ സ്റ്റീവന്‍സണ്‍ എന്നിവരുടെ കഥകളാണ് ‘ഭീതി’യിലുള്ളത്.