

By: EM Baby
ഇം.എം. ബേബിയുടെ ആത്മകഥ ‘ എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍’ പ്രിയവായനക്കാര്‍ക്ക് ഇപ്പോള്‍ ഇ-ബുക്കായും ലഭ്യം.
വിവിധ സംരംഭങ്ങളിലൂടെ വളര്‍ച്ചയുടെ പടവുകള്‍ കയറിയ അദ്ധ്വാനശാലിയായ ഒരു മനുഷ്യന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് ‘എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍. ഇടവനമഠത്തില്‍ ബേബി എന്ന നാട്ടിന്‍പുറത്തുകാരന്‍ ഇ.എം. ബേബി ഗ്രൂപ്പ് എന്ന വ്യവസായലോകം കെട്ടിപ്പെടുത്തതിന്റെ നാള്‍വഴികള്‍ ‘എന്റെ ജീവിതത്തിലെ വഴിവിളക്കുകള്‍’ എന്ന ഈ ആത്മകഥയിലൂടെ രേഖപ്പെടുത്തുന്നു. അതോടൊപ്പംതന്നെ ഹൈറേഞ്ചിന്റെ സാമൂഹിക, വ്യാവസായിക, സാംസ്‌കാരിക, വികസന മണ്ഡലങ്ങളില്‍ സജീവപങ്കാളിയായിരുന്ന ബഹുമുഖപ്രതിഭയെയും ഇതില്‍ കാണാം.