Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

വേറിട്ട സീതാദര്‍ശനവുമായി വിജയലക്ഷ്മി

$
0
0

seethadershanamചിന്താവിഷ്ടയായും പരിത്യക്തയായും രാമായണകഥയിലെ സീത കവികള്‍ക്കും കഥാകാരന്മാര്‍ക്കും എന്നും ഇഷ്ടവിഷയമാണ്. ഭാഷയുള്ളിടത്തോളം കാലം സാഹിത്യത്തില്‍ സീതാദു:ഖം മുഴങ്ങുമെന്നും സംശയമില്ല. എന്നാല്‍ മലയാളത്തിന്റെ പ്രിയകവയിത്രി വിജയലക്ഷ്മിയുടെ സീതാദര്‍ശനം മറ്റൊന്നാണ്. രാമായണ കഥാസന്ദര്‍ഭങ്ങളെ വേറിട്ട ഒരു കണ്ണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് സീതാദര്‍ശനം എന്ന കവിതയിലൂടെ അവര്‍.

ഭൂമിയുടെ വക്ഷസ്സിലേക്ക് ഒരു മിന്നല്‍ക്കൊടിയായി മറഞ്ഞ വൈദേഹി ഒരു സ്വപ്നത്തില്‍ കടന്നുവന്ന് തന്റെ ജീവിതം പറയുന്ന വിധമാണ് സീതാദര്‍ശനം എന്ന കവിതയുടെ അവതരണം. തന്നെ രാഘവന്‍ അയ്യോധ്യയില്‍ നിന്ന് പറഞ്ഞയച്ചില്ലെന്നും സാകേതഖേദങ്ങളെ വെടിഞ്ഞ് താന്‍ തന്നെയാണ് പോയതെന്നും സീത ഈ കവിതയിലൂടെ പറയുന്നു. കഥാസന്ദര്‍ഭങ്ങള്‍ ഓരോന്നായി അനുസ്മരിച്ച് പരിത്യാഗ ദു:ഖസങ്കല്‍പം വെറും കഥാമാലികയാണെന്ന് തെളിയിക്കുന്ന സീതയെയാണ് ഇതില്‍ കാണാനാവുന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ വിജയലക്ഷ്മി രചിച്ച കവിതകളുടെ സമാഹാരമാണ് സീതാദര്‍ശനം. ബംഗളുരുവില്‍ താമസിക്കുന്നതിനിടയില്‍ രചിച്ച കവിതകളാകയാല്‍ അവിടുത്ത ജീവിതം കടന്നുവരുന്ന കവിതകളാണ് ഇവയില്‍ കൂടുതലും. കോവൈ ബസവ, രണ്ട് തെരുവു നായ്ക്കള്‍ ബംഗളുരു, ബുദ്ധപൂര്‍ണ്ണിമ, വംശം തുടങ്ങിയവ അടക്കം 23 കവിതകളാണ് സീതാദര്‍ശനത്തെ പൂര്‍ണ്ണമാക്കുന്നത്. വിജയലക്ഷ്മിയുടെ അനിയത്തി രാജലക്ഷ്മി വരച്ച ചിത്രങ്ങള്‍ ഈ പുസ്തകത്തെ ഉദാത്തമായ ഒരു വായനാനുഭവമാക്കി മാറ്റുന്നു.

seethadershanam-bമൃഗശിക്ഷകന്‍ , തച്ചന്റെ മകള്‍ , മഴ തന്‍ മറ്റേതോ മുഖം, ഹിമസമാധി, അന്ത്യപ്രലോഭനം, ഒറ്റമണല്‍ത്തരി, അന്ധകന്യക, മഴയ്ക്കപ്പുറം, വിജയലക്ഷ്മിയുടെ കവിതകള്‍ , ജ്ഞാനമഗ്ദലനതുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍ . അന്ന അഖ്മതോവയുടെ കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതും വിജയലക്ഷ്മിയാണ്.

1992ല്‍ യുവസാഹിത്യകാരിക്ക് നല്‍കുന്ന ലളിതാംബിക അന്തര്‍ജ്ജനം സ്മാരക പുരസ്‌കാരം വിജയലക്ഷ്മിയെ തേടിയെത്തി. 1994ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 1995ല്‍ ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരവും ലഭിച്ചു. വൈലോപ്പിള്ളി പുരസ്‌കാരം (1995), ചങ്ങമ്പുഴ പുരസ്‌കാരം (1995), വി.ടി. ഭട്ടതിരിപ്പാട് പുരസ്‌കാരം (1997), പി.കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം (2001), ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം (2010), ഉള്ളൂര്‍ പുരസ്‌കാരം (2010), എ.അയ്യപ്പന്‍ സ്മാരക പുരസ്‌കാരം (2011), കുഞ്ചുപിള്ള പുരസ്‌കാരം (1982), അങ്കണം സാഹിത്യ പുരസ്‌കാരം (1990), കൃഷ്ണഗീതി പുരസ്‌കാരം (2011), ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

 

The post വേറിട്ട സീതാദര്‍ശനവുമായി വിജയലക്ഷ്മി appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>