Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

സാമൂഹ്യപരിപ്രേക്ഷ്യത്തില്‍ സ്ത്രീയുടെ ഇടം

$
0
0

padmarajanകഥകള്‍ പറഞ്ഞ് മലയാളിയെ അക്ഷരങ്ങളുടെയും ദൃശ്യത്തിന്റെയും പുതിയ സാധ്യതകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പൊടുന്നനെ ഗന്ധര്‍വ്വലോകത്തേക്ക് മടങ്ങിയ പത്മരാജന്റെ ‘ലോല’ എന്ന കഥ നമ്മുടെ ഭാഷക്ക് ലഭിച്ച ഏറ്റവും മികച്ച പ്രണയകഥകളില്‍ ഒന്നാണ്. കാലങ്ങള്‍ക്കിപ്പുറവും, എഴുത്തുകാരനും കഥാപാത്രവും പരസ്പരം മരിച്ചവരായി സങ്കല്‍പിച്ച് പിരിഞ്ഞ പ്രണയകഥ വായനക്കാരുടെ മനസ്സില്‍ നൊമ്പരമായി നിലനില്‍ക്കുന്നു. ഈ അവസ്ഥയില്‍ യഥാര്‍ത്ഥത്തില്‍ മരിച്ചുപോയ എഴുത്തുകാരന് കഥാപാത്രം ഒരു കത്ത് അയച്ചാലോ? അതെ… ലോലയുടെ കത്ത് പത്മരാജനെ തേടി എത്തുകയാണ്.

പത്മരാജന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് തനൂജ ഭട്ടതിരി എഴുതിയ കഥയാണ് ലോലയുടെ കത്ത്. തനൂജയുടെ ഏറ്റവും പുതിയ കഥാസമാഹാരമായ ഗഞ്ച എന്ന പുസ്തകത്തിലാണ് ഈ കഥ ഇടം പിടിച്ചിരിക്കുന്നത്. ഇതടക്കമുള്ള ഈ പുസ്തകത്തിലെ രചനകള്‍ ഓരോന്നും സാമൂഹ്യപരിപ്രേക്ഷ്യത്തില്‍ സ്ത്രീക്ക് സ്വന്തമായി ഒരിടമുണ്ടെന്ന് സ്ഥാപിക്കുന്ന അനുഭവതീക്ഷ്ണമായ കഥകളാണ്.

മധുബാല എന്ന നേഴ്‌സിനെ അന്വേഷിച്ച് കൈയില്‍ പണമില്ലാതെ കല്‍ക്കത്താ നഗരത്തിലേക്ക് വരുന്ന വിനീതയുടെയും ശ്രുതിയുടെയും അനുഭവങ്ങളാണ് ഗഞ്ച എന്ന കഥ പറയുന്നത്. ഇന്നത്തെ പെണ്ണവസ്ഥയുടെ നെഞ്ചകം തകര്‍ക്കുന്ന വിവരണമാണ് ‘മകളുടെ അമ്മ’. ആയിരക്കണക്കിനു വര്‍ഷങ്ങളായി ആണുങ്ങള്‍ക്കില്ലാത്ത ചാരിത്ര്യത്തിന്റെ പേരില്‍ ദുരിതമനുഭവിക്കുന്ന പെണ്ണുങ്ങളിലൊരാള്‍ അതിവിദഗ്ധമായി പ്രശ്‌നപരിഹാരം കണ്ടെത്തുന്ന കഥയാണ് ആഗോളഗ്രാമത്തിലെ മാധവി.

ganchaകുന്നിറങ്ങുന്ന സ്ത്രീ, രഹസ്യാത്മകം, നിശ്ശബ്ദസ്ഥലികള്‍, അണ്‍ അക്കമ്പനീഡ് യക്ഷി തുടങ്ങി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലത്തുതന്നെ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച 21 കഥകളാണ് ഗഞ്ച എന്ന സമാഹാരത്തില്‍ ഉള്ളത്. പഴയതും പുതിയതുമായ കഥകള്‍ ഇക്കൂട്ടത്തിലുണ്ടെന്ന് തനൂജ ഭട്ടതിരി പറയുന്നു.

ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ മകളുടെ മകളായ തനൂജ ഭട്ടതിരി ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും എഴുതുന്നതിനു പുറമേ ടി.വി ചാനലുകളിലും ആകാശവാണിയിലും പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഗൃഹലക്ഷ്മി നടത്തിയ കഥാമത്സരത്തില്‍ സമ്മാനം നേടിയ അവര്‍ 1991 മുതല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു.

 

The post സാമൂഹ്യപരിപ്രേക്ഷ്യത്തില്‍ സ്ത്രീയുടെ ഇടം appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>