Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

നാറാണത്തുഭ്രാന്തന്റെ അത്ഭുതകഥകള്‍

$
0
0

naranathu-bhranthanബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറം കുട്ടികല്‍ക്കുവേണ്ടി തയ്യാറാക്കി പുസ്തകമാണ് നാറാണത്തുഭ്രാന്തന്‍. കഥകളിലും കവിതയിലും ഐതീഹ്യത്തിലുമെല്ലാം നാം പന്തിരുകുലത്തെപ്പറ്റികേട്ടിട്ടുമുണ്ട്. എന്നാല്‍ നാം കേള്‍ക്കാതെയും അറിയാതെയും പോയ അഥവാ പണ്ടെങ്ങോ കേട്ടുമറന്നതുമായ പന്തിരുകുലത്തിലെ ജീവസ്സുറ്റ കഥാപാത്രമായ നാറാണത്തുഭ്രാന്തന്റെ അത്ഭുതകഥകള്‍ പരിചയപ്പെടുത്തുകയാണ് ബാലസാഹിത്യകാരനായ സിപ്പി പള്ളിപ്പുറം.

രാവിലെ മുതല്‍ ഒരു കല്ല് കുന്നിന്‍മുകളിലേക്ക് ഉരുട്ടിക്കയറ്റിയതിനുശേഷം അത് താഴേക്കിട്ട് പൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തനെ നമുക്കെല്ലാം അറിയാം. എന്നാല്‍ അതിനപ്പുറത്ത് ആഴത്തിലുള്ള സഹോദരസ്‌നേഹവും നര്‍മ്മവും ജ്ഞാനവുമുള്ള നാറാണത്തുഭ്രാന്തനെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.

naranathu-bbranthanസിപ്പിപ്പിള്ളിപ്പുറത്തിന്റെ അതിമനോഹരമായ രചനയില്‍ നാറാണത്തുഭ്രാന്തനുമായി ബന്ധപ്പെട്ട എല്ലാ കഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാളിയമ്മയുടെ എഴുന്നള്ളത്ത്, ചുടലപ്പറമ്പില്‍ ഒരു നൃത്തോത്സവം, വരരുചിയുടെ ദേശാടനം തുടങ്ങി പന്തിരുകുലപ്പെരുമയുടെ ചരിത്രം തന്നെ വെളിപ്പെടുത്തുന്ന മുപ്പത്തഞ്ചില്‍ പരം കഥകളാണ് നാറാണത്തുഭ്രാന്തന്‍ എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റിലാണ് നാറാണത്തുഭ്രാന്തന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗ്ഗയാത്ര, ചെന്നായ് വളര്‍ത്തിയ പെണ്‍കുട്ടി, ചെണ്ട, തത്തമ്മേ പൂച്ചപൂച്ച തുടങ്ങി നിരവധി കൃതികള്‍ സിപ്പിപ്പിള്ളിപ്പുറത്തിന്റേതായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

The post നാറാണത്തുഭ്രാന്തന്റെ അത്ഭുതകഥകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>