ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുതിയ നാല് പുസ്തകങ്ങൾ കൂടി ആദ്യം ഇ-ബുക്കുകളായി ഇന്ന് മുതൽ വായനക്കാർക്ക് ഡൗൺലോഡ് ചെയ്യാം. ഡോ തോമസ് സ്കറിയയുടെ ‘ലോകകഥയുടെ ചരിത്രവും സൗന്ദര്യവും’ , കെ പി റഷീദിന്റെ ‘LOCKDOWNDAYS – അടഞ്ഞ ലോകത്തിന്റെ ആത്മകഥ’ , സ്ലാവോയ് സിസെക്കിന്റെ ‘മഹാമാരി ‘, രാഹുൽ മണപ്പാട്ടിന്റെ ‘പെറ്റോടം’ എന്നീ കൃതികളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.
ലോകകഥയുടെ ചരിത്രവും സൗന്ദര്യവും -ഡോ തോമസ് സ്കറിയ ലോകത്തെല്ലായിടത്തും ആദ്യസാഹിത്യരൂപം കവിതയായാണ് പ്രത്യക്ഷപ്പെട്ടത്. ഗദ്യകഥകള്‍ ഉണ്ടായിവന്നിട്ട് താരതമ്യേന കുറഞ്ഞ കാലയളവേ ആയുള്ളൂ. എന്നാല്‍ ലോകമെമ്പാടുമുള്ള സാഹിത്യരൂപങ്ങളില്‍ കഥയ്ക്കാണ് ഇന്ന് പ്രാമുഖ്യമുള്ളത്. കഥാസാഹിത്യത്തിന് കൈവന്ന ഈ പ്രാമുഖ്യത്തിന്റെ ചരിത്രവും സൗന്ദര്യശാസ്ത്രവും പരിശോധിക്കുകയാണ് ഈ കൃതി. നാടോടിക്കഥകളില്‍നിന്ന് ആധുനിക കഥയിലേക്ക് വളര്‍ന്നുവന്ന കഥാവിസ്തൃതിയുടെ വിസ്മയങ്ങള്‍ പങ്കിടുന്ന കൃതി.
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
LOCKDOWNDAYS – അടഞ്ഞ ലോകത്തിന്റെ ആത്മകഥ – കെ പി റഷീദ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്റെ ക്വാറന്റീന്‍ വാതിലിലൂടെ പുറത്തേക്കെറിഞ്ഞ കണ്ണുകള്‍, കൊറോണ ലോകത്തെ പിടിച്ചെടുക്കുകയാണ് ഇവിടെ. മരണത്തിന്റെയും അതിജീവനത്തിന്റെയും ഈ സവിശേഷ കാലത്തെ ഒരു പരിധി വരെ സമഗ്രമായും വേഗത്തിലും മലയാളത്തില്‍ അടയാളപ്പെടുത്തുന്നു, ഈ കുറിപ്പുകള്‍. – കെ. ഷെരീഫ്
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
മഹാമാരി -സ്ലാവോയ് സിസെക് ലോകത്തെ ഏറ്റവും അപകടകാരിയായ തത്ത്വചിന്തകൻ എന്നറിയെപ്പടുന്ന സ്ലാവോയ് സിസെക്കിന്റെ കോവിഡ്കാല ചിന്തകളുടെ പുസ്തകമാണിത്. ലോകം കോവിഡ് മഹാമാരിയിൽ തൂത്തുവാരപ്പെടുമ്പോൾ അതിന്റെ ആന്തരാർത്ഥങ്ങളും വിരോധാഭാസങ്ങളും വൈരുധ്യങ്ങളും പരിശോധിക്കുകയാണ്അ തിവേഗചിന്തകനായ സിസെക്. ശുചിമുറിക്കടലാസുകൾ രത്‌നങ്ങളെക്കാൾ വിലപിടിപ്പുള്ളതാകുമ്പോൾ ലോകമാസകലമുള്ള പ്രാകൃതത്വത്തിനും ഭരണ കൂടാധിനിവേശത്തിനും എതിരേ ഒരു പുതുരൂപ കമ്യൂണിസം ഉണ്ടാകേണ്ടതുണ്ടെന്ന് തന്റെ കുതിക്കുന്ന ചിന്തകളിലൂടെ വിവരിക്കുന്നു. വിവർത്തനം: സലീം ഷെരീഫ്, സജീവ് എൻ.യു.
പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക
പെറ്റോടം -രാഹുൽ മണപ്പാട്ട് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ രാഹുല്‍ മണപ്പാട്ടിന്‍റെ ആദ്യ കവിതാസമാഹാരം. പെറ്റോടം, സ്വവര്‍ഗാനുരാഗികളുടെ 377 പ്രണയവാചകങ്ങള്‍, കേരളപാഠാവലി, പാപികളുടെ തിരുമുറിവ് തുടങ്ങി ഇരുപത്തഞ്ചോളം കവിതകള്‍. ബിംബകല്പനയിലും പ്രമേയസ്വീകാര്യതയിലും തികച്ചും നൂതനമായ ഒരു ഭാവതലം ഈ രചനകളിലൂടെ പ്രോജ്ജ്വലമാകുന്നു.