യുദ്ധഭീകരതയുടെയും കൊലവിളികളുടെയും ശബ്ദത്തില്‍ വിറങ്ങലിച്ച ഫലസ്തീന്‍ ജനതയുടെ അതിജീവനത്തിന്റെ കഥപറയുന്ന പി.കെ.പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം കേന്ദ്ര സാഹിത്യ അക്കാദമിയുടെ കഥാസന്ധി പരിപാടിയില്‍ കഥാകാരന്‍ തന്നെ അവതരിപ്പിക്കുന്നു. തൃശ്ശൂര്‍ കേരളസഹിത്യ അക്കാദമി ഹാളില്‍ ഒക്ടോബര്‍ 26ന് വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ നോവലിസ്റ്റ് നോവല്‍ഭാഗം വായിക്കുകയും സദസ്യരുമായി സംവദിക്കുകയും ചെയ്യും.
പ്രസിദ്ധീകരിച്ച് നൂറു ദിവസത്തിനുള്ളില്‍ ഡി സി ബുക്‌സ് രണ്ടാംപതിപ്പ് പുറത്തിറക്കിയ ഇടിമിന്നലുകളുടെ പ്രണയം ഇതിനോടകം കറന്റ് ബുക്‌സ് തലശ്ശേരി, കാലിക്കറ്റ് സര്‍വ്വകലാശാല, കോഴിക്കോട് തുടങ്ങി പല വേദികളിലും ചര്‍ച്ചയായിട്ടുണ്ട്.
യുദ്ധഭീകരതയുടെയും കൊലവിളികളുടെയും ശബ്ദത്താല്‍ വിറങ്ങലിച്ച ഫലസ്തീന്‍ ജനതയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ നേവലാണ് പി.കെ.പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം. ഇന്നേവരെ മലയാള നോവല്‍ ചര്‍ച്ചചെയ്യാത്ത വിഷയത്തെ പി.കെ.പാറക്കടവ് തന്റെ ശബ്ദസുന്ദരമായ വാക്കുളാല്‍ മനോഹരമാക്കി. മണ്ണില്‍ ഒരിടത്ത് ഉറച്ചുനിന്ന് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന രാജ്യമാണ് ഫലസ്തീന്‍. വെടിയുണ്ടകളുടെയും തീബോംബുകളുടെയും ഇടയില്‍ തളിരിടുന്ന, മൃത്യുവിന്റെ കരതലങ്ങളില്‍ സാക്ഷാത്കാരം തേടുന്ന അസാധാരണ പ്രണയത്തിന്റെയും അവസാനിക്കാത്ത പോരാട്ടത്തിന്റയും കഥയാണ് ഇടിമിന്നലുകളുടെ പ്രണയത്തിന്റെ ഇതിവൃത്തം
The post ഇടിമിന്നലുകളുടെ പ്രണയം നോവല്‍ ഭാഗം വായിക്കുന്നു appeared first on DC Books.