Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

വിപണിയില്‍ ചാരസുന്ദരി മുന്നില്‍

$
0
0

best-seller-oct-1സര്‍പ്പസൗന്ദര്യം കൊണ്ട് യുവാക്കളുടെയും വൃദ്ധന്മാരുടെയും മനസ്സ് ഒരുപോലെ ഇളക്കിമറിച്ച കുപ്രസിദ്ധയായ ചാരവനിത മാതാഹരിയുടെ ജീവിതം വായിച്ചറിയാനാണ് പോയവാരവും വായനക്കാര്‍ തിരക്കുകൂട്ടിയത്. പൗലോ കൊയ്‌ലോയുടെ തൂലികയില്‍ വിരിഞ്ഞ ദ സ്‌പൈയുടെ മലയാള പരിഭാഷയായ ചാരസുന്ദരിയാണ് ഇത്തവണയും ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ കെ ആര്‍ മീരയുടെ ആരാച്ചാര്‍,   ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍സുഭാഷ് ചന്ദ്രന്റെ  മനുഷ്യന് ഒരു ആമുഖം എന്നിവ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ എത്തി. എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയിയാണ് അഞ്ചാമത്.

ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, മീരയുടെ നോവല്ലകള്‍, ബെന്യാമിന്റെ ആടുജീവിതംമുകേഷ് കഥകള്‍ വീണ്ടും എന്നിവയാണ് മലയാള പുസ്തകങ്ങളില്‍ ആദ്യപത്തില്‍ ഉള്‍പ്പെടുന്ന മറ്റ് കൃതികള്‍ . ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍  ദേവനായകി, ഭാഗ്യലക്ഷ്മിയുടെസ്വരഭേദങ്ങള്‍ ഇന്ദ്രന്‍സിന്റെ സൂചിയും നൂലും,  സന്തേഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, പത്മരാജന്റെ ലോല, കഥകള്‍ കെ ആര്‍മീര, നടവഴിയിലെ വേരുകള്‍, ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിനൊരു കൈപുസ്തകം, എല്‍.ഡി.സി ടോപ്പ് റാങ്കര്‍ തുടങ്ങിയവയും പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വിവര്‍ത്തനകൃതികളില്‍ ചാരസുന്ദരിക്ക് പിന്നില്‍ പൗലോ കൊയ്‌ലോയുടെ തന്നെ  ആല്‍ക്കെമിസ്റ്റാണ്. . പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, കലാമിന്റെഅഗ്നിച്ചിറകുകള്‍, എന്റെ ജിവിതയാത്ര, ഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ , മനോഭാവം അതാണ് എല്ലാം എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

മലയാളത്തിലെ ക്ലാസിക് കൃതികളില്‍ മുന്നില്‍നില്‍ക്കുന്നത് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം തന്നെയാണ്. പെരുമ്പടവത്തിന്റെ സങ്കീര്‍ത്തനം പോലെ , എം ടി യുടെ രണ്ടാമൂഴം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ബഷീറിന്റെ ബാല്യകാലസഖി  എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

The post വിപണിയില്‍ ചാരസുന്ദരി മുന്നില്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>