സോഷ്യല്‍മീഡിയാ കാലത്ത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പോലെയുള്ള സാഹിത്യോത്സവങ്ങള്‍ നാടിന്റെ അനിവാര്യതയാണെന്ന് ടി. എം. കൃഷ്ണ. സാഹിത്യകാരന്‍മാര്‍ മാത്രമല്ല, കലാകാരന്‍മാരും, വായനക്കാരും, രാഷ്ട്രീയക്കാരും വ്യവസായികളും മുഖത്തോടു മുഖം നോക്കിയിരുന്നു തങ്ങളുടെ യോജിപ്പുകളും വിയോജുപ്പുകളും പ്രകടിപ്പിക്കുകയും പുതിയ ആശയങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ ഉയര്‍ന്നുവരികയും ചെയ്യുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വരും വര്‍ഷങ്ങളിലും ദക്ഷിണേന്ത്യന്‍ സാസാംസ്‌കാരിക ലോകത്തിന് വഴികാട്ടിയാകുമെന്ന് അദ്ദഹം പറയുന്നു. ചര്‍ച്ചകളും സംവാദങ്ങളും നടക്കേണ്ടത് ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും ലോകത്തല്ലെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍പോലുള്ള ഇടങ്ങളിലാണെന്നും ടി.എം. കൃഷ്ണ കൂട്ടിച്ചേര്‍ത്തു. 2016 ഫെബ്രുവരിയില്‍ നടന്ന കേരള ലിറ്ററേച്ചല്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം തന്റെ അനുഭവം പങ്കുവെക്കുകയായരുന്നു അദ്ദേഹം.
കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ തങ്കലിപികളില്‍ കോറിയിടേണ്ട അധ്യായമായി മാറിക്കഴിഞ്ഞ സാഹിത്യോത്സവമായുരുന്നു ഡി സി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2016 ഫെബ്രുവരിയില്‍ കോഴിക്കോട് കടപ്പുറത്തു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. കര്‍ണ്ണാടകസംഗീതരംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച ഗായകനും ആക്ടറ്റിവിസ്റ്റുമായ ടി. എം. കൃഷ്ണയുടെ സാന്നിദ്ധ്യവും സംഗീതസദസ്സും ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. മാത്രമല്ല എഴുത്തുകാരിയും ഇന്ത്യയില്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയുമായ ഗീതാ ഹരിഹരനും ടി. എം. കൃഷ്ണയും തമ്മില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടത്തിയ സംവാദം പ്രേക്ഷകരുടെ പങ്കാളിത്തെകൊണ്ട് സാംസ്‌കാരിക കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ അതഭുതപ്പെടുത്തി.
പ്രമുഖ എഴുത്തുകാരായ എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, തസ്ലിമ നസ്‌റിന്‍, അശോക് വാജ്‌പേയ്, പ്രതിഭ റായി, ഗീത ഹരിഹരന്‍ എന്നിവരുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള 150ല്‍ അധികം സാഹിത്യ പ്രതിഭകളാണ് അന്ന് സാഹിത്യോത്സവത്തില്‍ പങ്കെടുത്തത്. പ്രശസ്ത കവി കെ സച്ചിദാനന്ദനായിരുന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍. ചര്‍ച്ചകള്‍, സംവാദം, സെമിനാര്‍, ഡോക്യുമെന്റി/ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ഓരോ ദിവസവും സാഹിത്യ പ്രേമികള്‍ക്കായി ഒരുക്കിയിരുന്നത്.
ഇത്തവണയും കോഴിക്കോട് കടപ്പുറം സാഹിത്യോത്സവത്തിന് വേദിയാകും. കോഴിക്കോട് ബീച്ചില്‍ ഒരുക്കുന്ന വിശാലമായ വേദിയില്‍ 2017 ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായാണ് കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2017 (KLF-2017 ) സംഘടിപ്പിക്കുന്നത്. വായനക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമാണ് ഇത്തവണയും കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലൂടെ (ഗഘഎ) ഒരുക്കുന്നത്. ബിസ്മില്ലാഖാന്‍, ശശിതരൂര്‍, റൊമില താപ്പര്‍, രാമചന്ദ്രഗുഹ, എം ടി വാസുദേവന്‍ നായര്‍, സക്കറിയ, ആനന്ദ് , മല്ലിക സാരാഭായ്, സദ്ഗുരു, പ്രഫ. ഗോപാല്‍ഗുരു തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ എഴുത്തുകാര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2017 (KLF-2017 )ന്റെ ഭാഗമാകും. സാഹിത്യപ്രേമികള്‍ക്കെല്ലാം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കനുള്ള അവസരമുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നവംബര്‍ 15 ന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
വീഡിയോ കാണാം..
The post കേരള ലിറ്ററേച്ചല്‍ ഫെസ്റ്റിവല്‍ പുതുകാലത്തിന്റെ അനിവാര്യതയെന്ന് ടി. എം. കൃഷ്ണ appeared first on DC Books.