കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകളുടെ നറുമലരാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ എന്ന പുസ്തകം. ‘കുഞ്ഞുണ്ണിമാഷും –‘ എന്നു പറഞ്ഞാല്‍ — ‘കുട്ട്യോളും’ എന്ന് ഏതൊരു മലയാളിയും പൂരിപ്പിക്കും. ഒരു പഴഞ്ചൊല്ലുപോലെ ഈ പ്രയോഗം മലയാളിയുടെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. കേരളത്തില്‍ ഇന്നോളം കവിയും കുട്ടികളും തമ്മില്‍ ഇത്തരമൊരു പാരസ്പര്യം സാധിച്ചിട്ടില്ല. ഇത് മലയാളത്തിന്റെ അപൂര്‍വതയും സൗഭാഗ്യവുമാകുന്നു.
കുഞ്ഞുണ്ണിമാഷും കുട്ട്യോളും എന്ന ഈ പുസ്തകത്തില്‍ മലര്‍വാടി എന്ന ബാലമാസികയില്‍ ഈ പേരിലുള്ള പംക്തിയില്‍ വന്ന കുട്ടികളുടെ കത്തുകളും അവയ്ക്ക് മാഷെഴുതിയ മറുപടികളുമാണുള്ളത് (തിരഞ്ഞെടുത്തവ മാത്രം).
പുസ്തകത്തില്‍ നിന്നും കുട്ടികള്‍ക്കായി ഇതാ ചില മൊഴിമുത്തുകള്‍
- ഒന്നു പഠിക്കുവിനെന്നും പഠിക്കുവിന്‍, നന്നായ് പഠിക്കുവിന്‍
- ഒരു കാര്യം പഠിക്കുമ്പോള്‍ പത്തുകാര്യം പഠിഞ്ഞിടും
- മനസ്സിന്‍ വൈകല്യങ്ങളകന്നാല്‍ കൈവല്യമായ്
- അറിവുണ്മോരുടെ മുഖത്തു കാണ്മതു കണ്ണ്
അതു ചെയ്യാത്തോര്‍ക്കവിടെക്കാണ്മതു പുണ്ണ് - അറിവൊരു ചക്രമാക്കൂ, നെറിവൊരു ചക്രമാക്കൂ
ശരിക്കോടും ജീവിതത്തേരേതൊരിടത്തും - ധ്യാനം ചെയ്‌വോന്‍ ധന്യന്‍
- എല്ലാമറിയുന്നവനെയറിയുവാനാണറിയേണ്ടണ്ടതു നമ്മള്‍
- ഗുരുവിനും ശിഷ്യനും മധ്യത്തില്‍ പുസ്തകം ഗുരുതരമായ തടസ്സമല്ലൊ
- പോത്താകാതെയിരുന്നീടാന്‍ പോത്തിനോടും പഠിക്കണം
- മുഖസ്തുതിക്കാര്‍ മുഖമില്ലാതായോര്‍
- കൊള്ളിവാക്കോതുവോന്‍ കൊള്ളും
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
The post കുഞ്ഞുണ്ണിമാഷ് കുട്ടികളോട് പങ്കിട്ട മൊഴിമുത്തുകള്‍ first appeared on DC Books.