2016 ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും. ഷാര്‍ജ ബുക് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ 1982 ല്‍െ ചറിയ രീതിയില്‍ തുടങ്ങിയ പുസ്തകമേളയുടെ 35ാമത് പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള 1420 പ്രസാധകര്‍ പങ്കെടുക്കുന്ന 11 ദിവസത്തെ മേളയില്‍ 15 ലക്ഷം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 88,000 എണ്ണം പുതിയ പുസ്തകങ്ങളായിരിക്കും. കൂടുതല്‍ വായിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
25,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് നവംബര്‍ രണ്ടു മുതല്‍ 12 വരെ നീളുന്ന പുസ്തകമേള. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും , മേളയുടെ ശില്പിയായ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. അറബ് സംസ്‌കാരത്തിനും സാഹിത്യത്തിനും ഊന്നല്‍ നല്‍കുമെങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മേളക്കത്തെും. ഇന്ത്യയില്‍ നിന്നും എത്തുന്ന പ്രസാധകരില്‍ ഡി സി ബുക്‌സിന്റെ നിറസാന്നിദ്ധ്യവുമുണ്ടാകും. പുസ്തകമേളയ്ക്കായി വിപുലമായ പരിപാടികളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നകത്.
വിനോദ, ഉല്ലാസ, സാംസ്‌കാരിക, വിദ്യഭ്യാസ പരിപാടികള്‍, പാചകഷോകള്‍, സംഗീത പരിപാടികള്‍, മുഖാമുഖം, നാടകം, തുടങ്ങി മേളയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മലയാളത്തിന്റെ എഴുത്തു കുലപതി എം ടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ, എം മുകുന്ദന്‍, വി മധുസൂധനന്‍ നായര്‍, കെ സച്ചിദാനന്ദന്‍, ഉണ്ണി ആര്‍, ബെന്യാമിന്‍, ശ്രീകുമാന്‍ തമ്പി, കെ പി രാമനുണ്ണി, സുഭാഷ് ചന്ദ്രന്‍, ഡോ ലക്ഷമി നായര്‍ തുടങ്ങി നിരവധി പ്രശസ്തര്‍ ഇത്തവണ ഷാര്‍ജ പുസ്തകമേളയിലത്തെും. കൂടാതെ 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ഥി, എംപിയും എഴുത്തുകാരനുമായ ഡോ. ശശി തരൂര്‍, നടനും എം.എല്‍.എയുമായ മുകേഷ്, മമ്മൂട്ടി, യുവ വായനക്കാരുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്, ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ് തലവന്‍ ഗോപി കല്ലായില്‍, ഹിന്ദി ചലച്ചിത്ര താരങ്ങളായ ശത്രുഘ്‌നന്‍ സിന്‍ഹ, ശില്‍പഷെട്ടി, ഞരളത്ത് ഹരിഗോവിന്ദന്‍, തുടങ്ങിയവരാണ് മേളയിലെ മറ്റു ഇന്ത്യ സാന്നിധ്യം.
നവംബര്‍ 2 മുതല്‍ വിവിധ വേദികളിലായാണ് പരിപാടികള്‍ നടക്കുന്നത്. നവംബര്‍ 3 ന് വൈകിട്ട് 8മുതല്‍ 10 വരെ ഇന്റലെക്ച്വല്‍ ഹാളില്‍ ബന്യാമിനും മുസാഫര്‍ അഹമ്മദും പങ്കെടുക്കുന്ന യെല്ലോ ലൈറ്റ് ഓഫ് ഡത്ത് -ട്രാവല്‍ ഇന്‍ ദി ഡസെര്‍ട്ട്, 8.15 മുതല്‍ 9 വരെ ഡോ ലക്ഷമി നായര്‍ അവതരിപ്പിക്കുന്ന കുക്കറി സെഷന്‍. 8 മുതല്‍ 10 വരെ ബാള്‍ റൂമില്‍ ജാവേദ് അഖ്ത്തറുയുള്ള മുഖാമുഖം എന്നിവ നടക്കും.
4ന് വൈകിട്ട് 5 മുതല്‍ 6 വരെ ഇന്റലെക്ച്വല്‍ ഹാളില്‍ The Indianness and Malayali എന്ന വിഷയത്തെക്കുറിച്ച് എസ് ഗോപാലകൃഷ്ണന്‍ സംസാരിക്കും. തുടര്‍ന്ന് 6 മുതല്‍ 7 വരെ സുഭാഷ് ചന്ദ്രന്‍ എ പ്രിഫയ്‌സ് ടു മാന്‍ ( മനുഷ്യന് ഒരു ആമുഖം) എന്ന നോവലിനെ കുറിച്ച് സംസാരിക്കും. ബാള്‍ റൂമില്‍ 6 മുതല്‍ 8 വരെ ഉസ്താദ് ഹാഫിസ് ബാലെ ഖാനും ഉസ്താദ് റയിസ് ബാലെ ഖാനും അവതരിപ്പിക്കുന്ന Jugalbandi Presentation നും, 8 മുതല്‍ 9.30 വരെ ബാള്‍ റൂമില്‍ ശ്രീകുമാരന്‍തമ്പി, മധുസൂദനന്‍ നായര്‍, കെ സച്ചിദാനന്ദന്‍, പി എന്‍ ഗോപീകൃഷ്ണന്‍, ഞരളത്ത് ഹരിഗോവിന്ദന്‍ എന്നിവര്‍ പങ്കെടുക്കുന്ന കാവ്യസന്ധ്യയും നടക്കും. തുടര്‍ന്ന് ഇതേ വേദിയില്‍ പാചകകുലപതി ഷെഫ് പ്രദീപ് അവതരിപ്പിക്കുന്ന കുക്കറി ഷോയും ഉണ്ടാകും.
നവംബര്‍ 5ന് വൈകിട്ട് 6 മുതല്‍ 7 വരെ ഇന്റലെക്ച്വല്‍ ഹാളില്‍ ദി ഇന്റര്‍നെറ്റ് ടു ദി ഇന്നര്‍-നെറ്റ് എന്ന വിഷയത്തില്‍ ഗൂഗിള്‍ മാര്‍ക്കെറ്റിങ് തലവന്‍ ഗോപി കല്ലായില്‍ സംസാരിക്കും. അതേസമയം ബാള്‍ റൂമില്‍ എം ടി, കെ പി രാമനുണ്ണി എന്നിവര്‍ പങ്കെടുക്കുന്ന മീറ്റ് ദ മാസ്റ്റര്‍ ഓഫ് മോഡേണ്‍ മലയാളം ലിറ്ററേച്ചര്‍ എന്ന പരിപാടി നടക്കും. 7.30 മുതല്‍ 8.30 വരെ സ്വിമ്മര്‍ എമങ് ദി സ്റ്റാറില്‍ ശശിതരൂര്‍ എം പിയും കനിഷ്‌ക് തരൂരും പങ്കെടുക്കും. 8.30 മുതല്‍ ചേതന്‍ഭഗതിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ എന്ന പുസ്തകത്തിന്റെ ഇന്റര്‍നാഷണല്‍ ലോഞ്ച് നടക്കും.
നവംബര്‍ 7 ന് പ്രശസ്ത സിനിമാ താരം മമ്മൂട്ടി പങ്കെടുക്കുന്ന പ്രത്യേക പരിപാടിയുണ്ടാകും. 8ന് കൈലാഷ് സത്യാര്‍ത്ഥ്യ പങ്കെടുക്കുന്ന പരിപാടിയും നവംബര്‍ 9ന് വൈകിട്ട് 8 മുതല്‍ 9 വരെ ശത്രുഘ്നന്‍ സിന്‍ഹയും ഭാരതി എസ് പാര്‍ത്ഥനും പങ്കെടുക്കുന്ന (Anything but Khamosh )പരിപാടിയും ഉണ്ടാകും. നവംബര്‍ 10ന് വൈകിട്ട് 8 മുതല്‍ 9 വരെ ദ ഗ്രേറ്റ് ഇന്ത്യന്‍ ഡയറ്റിനെ കുറിച്ച് ശില്പഷെട്ടി സംസാരിക്കും. 11ന് മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദനുമായി പ്രത്യേക പരിപാടിയും സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് എന്ന പരിപാടിയില്‍ സംവിധായകന്‍ ലാല്‍ ജോസ്, തിരക്കഥാകൃത്ത് ഉണ്ണി ആര്‍ , മുകേഷ് എന്നിവര്‍ പങ്കെടുക്കും. 12 ന് വൈകിട്ട് 8 മുതല്‍ നടക്കുന്ന പരിപാടിയില്‍ മേക്കിങ് എ ഡിഫറന്‍സ് എന്ന വിഷയത്തില്‍ അല്‍ഫോന്‍സ് കണ്ണത്താനം സംസാരിക്കും.
The post ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും appeared first on DC Books.