വായനക്കാര്‍ക്ക് അവരുടെ ഇഷ്ടപുസ്തകത്തെക്കുറിച്ച് എഴുത്തുകാരുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന പ്രതിമാസ പുസ്തകചര്‍ച്ചാവേദിയായ ഡി സി റീഡേഴ്‌സ് ഫോറം എസ്.കലേഷിന്റെ ശബ്ദമഹാസമുദ്രം ചര്‍ച്ചചെയ്യുന്നു. ഒക്ടോബര്‍ 28ന് വൈകിട്ട് 5.30 ന് കോട്ടയം ഡി സി ബുക്‌സ് ആസ്ഥാനമന്ദിരത്തിലെ ഡി സി കിഴക്കെമുറി മ്യൂസിയത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചിരുക്കുന്നത്.
എക്കാലത്തും നല്ലപുസ്തകങ്ങളെ വായനക്കാരനു പരിചയപ്പെടുത്തുന്ന ഡി സി റീഡേഴ്‌സ് ഫോറം പുസ്തക ചര്‍ച്ചയില്‍ എം ആര്‍ രേണുകുമാര്‍ പുസ്തകം സദസ്യര്‍ക്ക് പരിചയപ്പെടുത്തും. എസ് കലേഷ് ചര്‍ച്ചയില്‍ പങ്കെടുക്കും.
2015ല്‍ കൊച്ചിയില്‍ നടന്ന പോയട്രി ഇന്‍സ്റ്റലേഷന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട കവിതയാണ് ശബ്ദമഹാസമുദ്രം. ഈ തീവണ്ടിയിലെ യാത്രക്കാരേ, രാത്രിസമരം, കാക്ക കാക്ക, ഇരുട്ടടി, വയല്‍ക്കരയിലെ ആണ്‍പട്ടി തുടങ്ങിയ പ്രമുഖ കവിതകള്‍ ഉള്‍പ്പെടെ ഇരുപത്തിയാറ് കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. സമകാലലോകബോധത്തിലേക്ക് കെട്ടഴിച്ചുവിടുന്ന പുതിയ കവിതകളുടെ ആത്മവിശ്വാസമാണ് കലേഷിന്റെ കവിതകള്‍ എന്ന് പ്രശസ്ത കവി കെ.ജി.ശങ്കരപ്പിള്ള അഭിപ്രായപ്പെട്ട കവിതകളുടെ സമാഹാരമാണ് ശബ്ദമഹാസമുദ്രം.
The post ഡി സി റീഡേഴ്‌സ് ഫോറം ശബ്ദമഹാമുദ്രം ചര്‍ച്ചചെയ്യുന്നു appeared first on DC Books.