സി സി ബുക്‌സ് പ്രസിദ്ധീകരിച്ച സി എസ് റജികുമര്‍ എഴുതിയ പ്രഭാഷകന്റെ പണിപ്പുര പ്രകാശിപ്പിക്കുന്നു. ഒക്ടോബര്‍ 31ന് തിങ്കളാഴ്ച 10 ന് ഇടുക്കി അടിമാലി ജന്ന റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തകം പ്രകാശനം ചെയ്യും. സത്യന്‍ കോനാട്ട് (പച്ച ആഴ്ചപ്പത്രം) അദ്ധ്യക്ഷനകുന്ന ചടങ്ങില്‍ വിശ്വദീപ്തി പബ്ലിക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ ടോമി നമ്പ്യാപറമ്പില്‍ പുസ്തകം സ്വീകരിക്കും.
കവിയും പ്രഭാഷകനുമായ ജോസ് കോനാട്ട് ആമുഖപ്രംസംഗവും വിയും മാധ്യമപ്രവര്‍ത്തകനുമായ ആന്റണി മുനിയറ പുസ്തകാവലോകനവും നടത്തും.റ്റി കെ വിജയന്‍ തറനിലം, അര്‍ഷാദ് സലാഹി, പി എം ബേബി, വര്‍ഗ്ഗീസ്, വട്ടിയാങ്കല്‍, എന്‍ മണിയന്‍ തുടങ്ങിയവര്‍ ആശംസകളറിയിക്കും. പ്രീത് ഭാസ്‌കര്‍ സ്വാഗതവും ഗ്രന്ഥ്രകാരന്‍ സി എസ് റജികുമര്‍ നന്ദിയും പറയും.
ഒരു പ്രാസംഗികനാകാന്‍ എന്തെല്ലാം ചെയ്യാം. അതിനായി എങ്ങനെ പ്രയത്‌നിക്കാം എന്നീ കാര്യങ്ങള്‍ വിശദീകരിക്കുന്ന പുസ്തകമാണ് പ്രഭാഷകന്റെ പണിപ്പുര. മലയാളത്തിലെ പ്രശസ്ത കവി വി മധുസൂദനന്‍നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. വാക്കുമുട്ടിയ തലമുറകള്‍ക്ക് ഇത് വചനവിളക്കായി മാറും. കളംവറ്റിയ സ്വരങ്ങള്‍ക്ക് ഇത് പുതിയ ഉൗര്‍ജ്ജധാരയാകും. നാഭീബന്ധമറ്റു പോയ ഒാര്‍മ്മകെള വീണ്ടും ജ്വലിപ്പിക്കാന്‍ ഇൗ ഗ്രന്ഥത്തിന് സാധിക്കും. ഓരോ വക്താവിലും ഒാരോ ശ്രോതാവിലും ആത്മശക്തി ശ്രവിപ്പിക്കാനുള്ള ചില ശീലതന്ത്രങ്ങള്‍ ഇൗ ഗ്രന്ഥത്തില്‍ അദ്ദേഹം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇരുപത്തിെയാന്ന് ഹ്രസ്വാധ്യായങ്ങളിലായി പ്രഭാഷണകലയുടെ ഘടകങ്ങളെ സമ്രഗമായി സ്പര്‍ശിക്കുന്ന ഇൗ ഗ്രന്ഥം പ്രഭാഷകന്റെ വ്യക്തിത്വം, മാനസഗതി, ആത്മോന്നതി എന്നിവയേയും സ്പര്‍ശിക്കുന്നു- എന്ന് മധുസൂദനന്‍നായര്‍ അഭിപ്രായപ്പെടുന്നു.
The post പ്രഭാഷകന്റെ പണിപ്പുര പ്രകാശിപ്പിക്കുന്നു appeared first on DC Books.