ഐക്യകേരളം എന്ന ആശയവുമായി മുന്നോട്ടുവന്ന സമസ്ത കേരള സാഹിത്യ പരിഷിത്തിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 29ന് തൃശ്ശൂരില്‍ എന്‍ വി കൃഷ്ണവാരിയര്‍ സ്മൃതിയും കാവ്യോത്സവവും സംഘടിപ്പിക്കുന്നു. തൃശൂര്‍ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടത്തുന്ന കാവ്യോത്സവം 29ന് രാവിലെ 10ന് ഡോ എം ലീലാവതി ഉദ്ഘാടനം ചെയ്യും. ഡോ. പി വി കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷനാകും. എം ആര്‍ ചന്ദ്രശേഖരന്‍ പ്രഭാഷണം നടത്തും. രഘുനാഥന്‍ പറളി സ്വാഗതവും കെ പി രാധാകൃഷ്ണന്‍ നന്ദിയും അറിയിക്കും. പ്രൊഫ. ജോണ്‍ സിറിയക് ആശംസയും പറയും.
തുടര്‍ന്ന് 11.30 മുതല്‍ ‘പാരമ്പര്യവും വര്‍ത്തമാനവും; മലയാള കവിതയില്‍’ എന്ന വിഷയത്തെക്കുറിച്ച് പി വി രാമചന്ദ്രന്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് ‘കവിതയും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അന്‍വര്‍ അലി, കെ ആര്‍ ടോണി, ഒ പി സുരേഷ്, എം എസ് ബനേഷ്,രോഷ്‌നി സ്വപ്‌ന എന്നിവര്‍ പങ്കെടുക്കും. എന്‍ എ ലത്തീഫ് അദ്ധ്യക്ഷനാകും.
ഉച്ചയ്ക്ക് രണ്ടു മുതല്‍ അനുവഭാവിഷ്‌കാരം പരിപാടിയില്‍ പി എന്‍ ഗോപീകൃഷ്ണന്‍, കെ വി ബേബി, വി ജി തമ്പി, ഡോ സി രാവുണ്ണി പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍, എന്നിവരും 3 മുതല്‍ നടക്കുന്ന കവിതയും വര്‍ത്തമാനവും എന്ന ചര്‍ച്ചയില്‍ ശൈലന്‍, എസ് കേലേഷ്, ബിന്ദു കൃഷ്ണന്‍, വിദേഷ് എടക്കുനി, ഗിരിജ പാതേക്കര, ബക്കര്‍ മേത്തല സിപ്പി പള്ളിപ്പുറം എന്നിവരും പങ്കെടുക്കും. 4.30 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ പി മോഹനനന്‍ മുഖ്യപ്രഭഷണം നടത്തും. ബാലചന്ദ്രന്‍ വടക്കേടത്ത് അദ്ധക്ഷനാകും.
The post എന്‍ വി കൃഷ്ണവാരിയര്‍ സ്മൃതിയും നവതി കാവ്യോത്സവവും appeared first on DC Books.