Clik here to view.

Image may be NSFW.
Clik here to view.ഡി സി ബുക്സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ‘ഡാര്‍ക്ക് നെറ്റ്’ എന്ന അത്യുഗ്രൻ ക്രൈം Image may be NSFW.
Clik here to view.ത്രില്ലറിനു ശേഷം ആദർശ് എസിന്റെ ഏറ്റവും പുതിയ സസ്‌പെൻസ് ത്രില്ലർ ‘ഹാക്കർ X രണ്ടാമൻ ‘ഇപ്പോൾ വിൽപ്പനയിൽ. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
‘ശാസ്ത്രത്തിന്റെ അപ്പോസ്തലർ’ വാഴുന്ന സയൻസ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളിൽ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോർ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ സ്വരമുള്ള ഹാക്കർ X ന്റെ മെയിലുകൾ… ഇങ്ങനെ സംഭവബഹുലമായ പശ്ചാത്തലത്തിലാണ് നോവൽ പുരോഗമിക്കുന്നത്. ചോദ്യങ്ങൾ അനവധിയാണ്: പ്രതിഭ എവിടെ? ഹാക്കർ X ആര്? ഗവേഷണപ്രബന്ധങ്ങളുടെ ഭാവിയെന്ത്? കൊലപാതകങ്ങൾക്കു പിന്നിലുള്ള കരങ്ങൾ ആരുടേത്? ഈ ഊരാക്കുടുക്കുകളഴിക്കാൻ ശ്രമിക്കുന്നവർ കടന്നുപോകുന്ന ഉദ്വേഗജനകമായ അന്വേഷണവഴികളുടെ ആവിഷ്‌കാരമാണ് ഹാക്കർ X രണ്ടാമൻ. നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ ഒരു സസ്‌പെൻസ് ത്രില്ലർ.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
The post ‘ഹാക്കർ X രണ്ടാമൻ’ ; നിഗൂഢതകളും സൈബർലോകവും അപ്രതീക്ഷിതമായ വഴിത്തിരിവുകളും നിറഞ്ഞ സസ്‌പെൻസ് ത്രില്ലർ first appeared on DC Books.