“ഒരു പിരിയലിൽ പിരിയുന്നില്ലൊട്ടും പിഴുതുമാറ്റുവാ- നരുതാബന്ധങ്ങൾ സകലമാം വേരും പടർന്നതിൽ നിന്നും വിടുവിക്കാനാവാ ഗുണങ്ങൾ നീറ്റുന്നു”
ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘ചോറ്റുപാഠം’ പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
മലയാളകാവ്യപാരമ്പര്യത്തിന്റെ തുടർച്ചയായാണ് ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കവിതയെ കാണേണ്ടത്. വായനക്കാരുടെ മനസ്സിൽ തെളിച്ചമുണ്ടാക്കുന്ന ഈ സമാഹാരത്തിലെ കവിതകൾ സുതാര്യമായഭാഷയിൽ അനുവാചകരിലേക്ക് കടന്നെത്തുന്നു. ലോകത്തിന്റെ കറുപ്പുകാട്ടിത്തരുമ്പോഴും അവ പ്രത്യാശയുടെ പുലർവെട്ടത്തിലേക്കു നയിക്കുന്നു. സ്വാർത്ഥലോഭമോഹങ്ങളുടെ ഉഷ്ണമേഖലയിൽ ജ്വരപ്പെട്ട പുതുകാലത്തിന്റെ നിലനില്പിനായുള്ള ശമനൗഷധവീര്യമായി ഈ കവിതകൾ നിലകൊള്ളുന്നു. തല്‍ക്ഷണം, ജീവന്റെ വിത്ത്, കുളിയന്‍, ഉള്‍ക്കനല്‍, നീ വരും നേരം, മൂത്രാങ്കനം, കൃഷ്ണപക്ഷം, നിറയൊഴിക്കല്‍, വാഴ്‌വ്, വെളിച്ചത്തിമിരം തുടങ്ങിയ 66 കവിതകളുടെ സമാഹാരമാണ് ‘ചോറ്റുപാഠം’.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
The post ‘ചോറ്റുപാഠം’ ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം first appeared on DC Books.