
മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ പുസ്തകം ‘അനസ് അഹമ്മദിന്റെ കുമ്പസാരം’ ഇപ്പോൾ വിൽപ്പനയിൽ. ഡി സി ബുക്സ്
പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
ഒരു ദിവസം, എഴുത്തുകാരന്‍ എന്ന നിലയില്‍ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നറിയിച്ച് സമീറ എന്ന വായനക്കാരി അവര്‍ക്ക് ലഭിച്ച മുപ്പതു കത്തുകളുടെ ഒരു കെട്ട് മുഹമ്മദ് അബ്ബാസിന് അയയ്ക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ രഹസ്യകാമുകന്‍ അനസ് അഹമ്മദ് എഴുതിയ കത്തുകളായിരുന്നു അത്. അയാള്‍ക്ക് ലോകത്ത് മറ്റാരോടും പറയാന്‍ ധൈര്യമില്ലാത്ത രഹസ്യങ്ങള്‍ കത്തിലൂടെ അവളോട് കുമ്പസരിക്കേണ്ടതുണ്ടായിരുന്നു. ആ രഹസ്യങ്ങള്‍, വായനക്കാര്‍ക്ക് വിരസതയുണ്ടാക്കുന്നതെല്ലാം ഒഴിവാക്കി മുഹമ്മദ് അബ്ബാസ് നോവലായി അവതരിപ്പിക്കുകയാണ് ‘അനസ് അഹമ്മദിന്റെ കുമ്പസാരം’ എന്ന പുസ്തകത്തിലൂടെ.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
The post ‘അനസ് അഹമ്മദിന്റെ കുമ്പസാരം’ മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ പുസ്തകം first appeared on DC Books.