പി ആര്‍ വിജയലക്ഷ്മിയുടെ യാത്രാവിവരണ ഗ്രന്ഥം ‘കശ്മീര്‍ എന്ന സ്വപ്‌നഭൂമി‘ പ്രകാശിപ്പിക്കുന്നു. ആഗസ്റ്റ് 20 ന് വൈകിട്ട് 4.30 ന് തിരുവനന്തപുരം വൈ എം സി എ ഹാളില്‍ പ്രശസ്ത കഥാകൃത്ത് എസ് വി വേണുഗോപന്‍ നായര്‍ അദ്ധക്ഷതവഹിക്കുന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പുസ്തകം പ്രകാശിപ്പിക്കും. കവയിത്രി റോസ്‌മേരി പുസ്തകം ഏറ്റുവാങ്ങും. ടി പി ശാസ്തമംഗലം പുസ്തകം പരിചയപ്പെടുത്തും. പി ആര്‍ വിജയലക്ഷ്മി സ്വാഗതവും എ വി ശ്രീകുമാര്‍ കൃതജ്ഞതയും അറിയിക്കും.
ശൈവ-ശാക്തേയാഗമങ്ങളും തന്ത്രാഗമവും വ്യാകരണവും വേദാന്തവും ആയുര്‍വേദവും യോഗദര്‍ശനവും ശില്പശാസ്ത്രവും പ്രപഞ്ചശാസ്ത്രവും ഭൗതികശാസ്ത്രവും സൂഫി ദര്‍ശനവും ലോകത്തിനു നല്കിയ ആത്മീയലാവണ്യങ്ങളുടെ പുണ്യഭൂമിയാണ് കശ്മീര്‍. മാത്രമല്ല പ്രകൃതി സൗന്ദര്യത്തിന്റെ ഉദാത്തതാഴ്വരകൂടിയാണ് കശ്മീര്‍. ഇങ്ങനെയുള്ള കശ്മീരിന്റെ വശ്യഭംഗി ആസ്വദിച്ചിട്ടില്ലാത്തവര്‍ക്കായി തയ്യാറാക്കിയ യാത്രാവിവരണ ഗ്രന്ഥമാണ് കശ്മീര്‍ എന്ന സ്വപ്‌നഭൂമി. പ്രകൃതിസ്‌നേഹശീതളമായ കശ്മീരില്‍ സഞ്ചരിക്കവേ അതിന്റെ ഉദ്ഭവകഥകളിലേക്കും ചരിത്രഗതികളിലേയ്ക്കും മനസ്സൊഴുകിപ്പോകുംവിധമാണ് വിജയലക്ഷ്മി പുസ്തകത്തിന്റ ആഖ്യാനം വിര്‍വഹിച്ചിരിക്കുന്നത്.
ഡാല്‍ തടാകം, മുഗള്‍ ഗാര്‍ഡന്‍സ്, ശങ്കരാചാര്യ ക്ഷേത്രം, പഹല്‍ഗാം, ഖീര്‍ ഭവാനി ക്ഷേത്രം, അവന്തിപ്പൂര്‍, പാംപോര്‍, ബാനിഹാള്‍, തുടങ്ങി നിരവധി പ്രദേശങ്ങളിലെ കാഴ്ചകള്‍ അവതരിപ്പിക്കുന്ന പുസ്തകം ഒരു കഥ പറച്ചിലിന്റെ ലാഘവത്തോടെ നോവും നര്‍മ്മവും സൂക്ഷ്മമായ നര്‍മ്മവും ചടുലവാക്കുകളില്‍ ജീവചലനങ്ങളോടെ അടക്കം ചെയ്ത ശൈലിയില്‍ രചിച്ചിരിക്കുന്നു. കശ്മീര്‍ താഴ്‌വരയെക്കുറിച്ച് അറിയാനും അടുത്ത യാത്രാ പരിപാടിയില്‍ കശ്മീര്‍ ഉള്‍പ്പെടുത്താനും കശ്മീര്‍ എന്ന സ്വപ്‌നഭൂമി എന്ന പുസ്തകത്തിന് സാധിക്കും. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
The post പി ആര്‍ വിജയലക്ഷ്മിയുടെ ‘കശ്മീര്‍ എന്ന സ്വപ്‌നഭൂമി’ പ്രകാശിപ്പിക്കുന്നു appeared first on DC Books.