ഭാഷയുടെ പരീക്ഷണശാലയിലേക്ക് മലയാളി വായനക്കാരെ നയിക്കുന്ന എഴുത്തുകാരനാണ് ദേവദാസ് വി.എം. ആഖ്യാനത്തിന്റെ പുത്തന്‍ പ്രവണതകളെ പ്രവചിക്കാന്‍ മടിച്ചിട്ടില്ലാത്ത ദേവദാസിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് അവനവന്‍ തുരുത്ത്. ഏഴ് കഥകള്‍ ഉള്‍പ്പെടുന്ന ഈ പുസ്തകം പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥാഫെസ്റ്റ് പരമ്പരയില്‍ പ്രസിദ്ധീകരിച്ചു.
ഗര്‍ഭസ്ഥശിശുവിന് അതിന്റെ അമ്മയായ പെണ്‍കുട്ടി കഥ പറഞ്ഞുകൊടുക്കുന്ന രീതിയില്‍ എഴുതപ്പെട്ടതാണ് ‘കുളവാഴ’ എന്ന കഥ. ഗര്‍ഭത്തിനുള്ളിലായിരിക്കുന്ന കുഞ്ഞിനെ ‘ഞാന്‍ ഭൂമിയില്‍ പിറക്കുന്നില്ല’ എന്ന് സ്വയം തീരുമാനിപ്പിക്കുന്നതുപോലെയുള്ള ഒരനുഭവത്തിലേക്കാണ് കഥാകൃത്ത് നമ്മെ ഇതിലൂടെ നയിക്കുന്നത്. പുരുഷാധിപത്യത്തിന്റെയും, പാരിസ്ഥിതിക ബോധത്തിന്റെയും, വൈകല്യം ബാധിച്ച ഗര്‍ഭസ്ഥശിശുവിനെ അരിഞ്ഞുതള്ളുന്ന വ്യവസ്ഥതിയുടെയും ഭിന്നമുഖങ്ങളെയാണ് ഈ കഥ അന്വേഷിക്കുന്നത്.
നെഹ്രുവിനെ ആക്രമിക്കാന്‍ ശ്രമിച്ച ബാബുറാവു ലക്ഷ്മണിന്റെ ജീവിതത്തെ അനാവരണം ചെയ്യുന്ന കഥയാണ് ‘ചാച്ചാ’. എട്ടുവയസ്സുകാരനായ ഒരു കുട്ടിയുടെ ആഖ്യാനത്തിലൂടെ ചരിത്രത്തിന്റെ മൗനങ്ങളെ ചോദ്യം ചെയ്യുകയാണ് ദേവദാസ്.
ഒരു കൊലപാതകം വിദഗ്ധമായി ആസൂത്രണം ചെയ്യുന്നതിന്റെ വിവരണമാണ് ‘നാടകാന്തം’ എന്ന കഥ. പിഴവ് സംഭവിക്കാതെയുള്ള ആസൂത്രണത്തിനൊടുവില്‍ അതിനുള്ള പ്രേരണയെന്താണെന്നുകൂടി വായനക്കാരെ അറിയിച്ചിട്ട് ആ ദൗത്യം വിജയിച്ചോ ഇല്ലയോ എന്ന കാര്യം വായനക്കാര്‍ക്ക് വിട്ടുകൊടുത്ത് ദേവദാസ് സൈന്‍ ഓഫ് ചെയ്യുന്നു.
അവനവന്‍ തുരുത്ത്, മാന്ത്രികപ്പിഴവ്, അഗ്രഹസ്തം, നഖശിഖാന്തം തുടങ്ങിയ കഥകളും അവനവന്‍ തുരുത്ത് എന്ന പുസ്തകത്തിലുണ്ട്. സമകാലിക മലയാള കഥയുടെ വൈവിധ്യപൂര്‍ണ്ണമായ മുഖം അനാവരണം ചെയ്യുന്ന ഈ പുസ്തകം വരുംകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, മലയാള മനോരമ നോവല്‍ കാര്‍ണിവല്‍ അവാര്‍ഡ്, നൂറനാട് ഹനീഫ് സ്മാരക നോവല്‍ പുരസ്‌കാരം, ചന്ദ്രിക വാരിക കഥാപുരസ്‌കാരം, ഏറ്റുമാനൂര്‍ കാവ്യവേദിയുടെ കഥാപുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുള്ള ദേവദാസ് വി.എമ്മിന് കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2015ലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പന്നിവേട്ട എന്ന നോവലും മരണസഹായി എന്ന കഥാസമാഹാരവും മുമ്പ് ഡി സി ബുക്‌സ് പുറത്തിറക്കിയിട്ടുണ്ട്.
The post ഭാഷയുടെ പരീക്ഷണശാലയാകുന്ന അവനവന്‍ തുരുത്ത് appeared first on DC Books.