സമകാലിക ശ്രീലങ്കയും അവിടുത്തെ വിടുതലൈപ്പോരാട്ടത്തിന്റെ സംഘര്‍ഷ പശ്ചാത്തലവും ഉള്ളടക്കമാക്കി ടി ഡി രാമകൃഷ്ണന്‍ രചിച്ച നോലലാണ് ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി‘. ഫ്രാന്‍സിസ് ഇട്ടിക്കോരയ്ക്കുശേഷംടി.ഡി.രാമകൃഷ്ണന്‍ എഴുതിയ ഈ നോവല്‍ വായനക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വര്‍ത്തമാനകാലരാഷ്ട്രീയവും ഭൂതകാലമിത്തും സംയോജിപ്പിച്ച് ടി ഡി രാമകൃഷ്ണന്‍ സു സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എഴുതിയപ്പോള്‍ മലയാളനോവല്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു മായാലോകം നമുക്കുമുന്നില്‍ ചുരളഴിയുകയായിരുന്നു.
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ ഒരിക്കലും അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ്ടി.ഡി.രാമകൃഷ്ണന്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയിലൂടെ സമൂഹത്തിനുമുന്നില്‍ തുറന്നുവച്ചത്. പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഭീകരതയെ, സംഘര്‍ഷങ്ങളുടെ നിരര്‍ത്ഥകതയെ, ഇവയുടെ ബാക്കിപത്രമായ ദുരിതങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരെ ഒക്കെ ചിത്രീകരിക്കുന്ന ഈ നോവല്‍ ആസ്വാദകരെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കുന്നു.
സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണാനും സാധിച്ചു എന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മറ്റൊരു സവിശേഷത. 2014ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ 6-ാം പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
സതേണ്‍ റയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളറായി സേവനമനുഷ്ടിക്കുന്ന ടി.ഡി.രാമകൃഷ്ണന്‍ 2003ല്‍ പ്രശസ്ത സേവനത്തിനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡും 2007ല്‍ മികച്ച തമിഴ്മലയാള വിവര്‍ത്തകനുള്ള ഇ.കെ.ദിവാകരപോറ്റി അവാര്‍ഡും’ നല്ലദിശൈ എട്ടും’ അവാര്‍ഡും ലഭിച്ചു. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് 2010ല്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ആല്‍ഫയാണ് ടി.ഡി.രാമകൃഷ്ണന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മറ്റൊരു നോവല്‍.
പുസ്തകത്തിന്റെ ഇ ബുക്കിനായി ഇവിടെ ക്ലിക് ചെയ്യുക
The post യുദ്ധവും സംഘര്‍ഷങ്ങളും വീഴ്ത്തിയ മുറിപ്പാടുകള്‍ appeared first on DC Books.