Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെക്കുറിച്ച് കെ സച്ചിദാനന്ദന്‍

$
0
0

k-sachiഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള സാഹിത്യോത്സവം 2017നു കൊടി കയറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ കേരളസാഹിത്യോത്സവത്തിന്റെ അപൂര്‍വ്വമായ വിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും, അതിന്റെ പോരായ്മകളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചും ഇക്കുറി ഞങ്ങള്‍ കൂടുതല്‍ സമ്പന്നവും വിവിധവും സാരഗര്‍ഭവുമായ പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണ്.

തുറന്ന സാംസ്‌കാരിക ഇടങ്ങള്‍ ചുരുങ്ങി വരികയും അടഞ്ഞ, ഏകശിലാരൂപമായ സമൂഹസങ്കല്പങ്ങള്‍ മേല്‍ക്കൈ നേടുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത് സമകാലീന സാഹിത്യസാംസ്‌കാരിക സമസ്യകള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഒരു വേദി, വിഭിന്നവീക്ഷണങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും സ്വതന്ത്രമായി, മുന്‍വിധികളില്‍ നിന്ന് മുക്തമായി, സംവാദവിവാദങ്ങളില്‍ ഏര്‍പ്പെടാനുള്ള ഒരിടം, പല തലമുറയിലെ മലയാളം എഴുത്തുകാര്‍ക്ക് എന്നപോലെ കേരളത്തിലെ സാഹിത്യകാരന്മാര്‍ക്കും പുറത്തെ സാഹിത്യകാരന്മാര്‍ക്കും സ്വന്തം കൃതികളും വിചാരങ്ങളും അവതരിപ്പിക്കാനും സംഗീതം, നൃത്തം, നാടകം, ചലച്ചിത്രം തുടങ്ങി ഇത്തരകലകളുടെ പ്രയോക്താക്കളുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിനുമുള്ള ഒരു സന്ദര്‍ഭം, വായനക്കാര്‍ക്കും ആസ്വാദകര്‍ക്കും മറയില്ലാതെ തങ്ങളുടെ പ്രിയപ്പെട്ട കലാസാഹിത്യപ്രയോക്താക്കളുമായി സംസാരിക്കാനും അവരോടു സംശയങ്ങള്‍ ഉന്നയിക്കാനുമുള്ള ഒരു അപൂര്‍വാവസരം: ഇതെല്ലാം ഒന്നിച്ചു സൃഷ്ടിക്കുവാനുള്ള ഒരു മഹായത്‌നമാണ് ഞങ്ങള്‍ നടത്തുന്നത്.

മറ്റു സാഹിത്യോത്സവങ്ങളെല്ലാം നിലച്ചു പോയ കേരളത്തില്‍ അങ്ങനെയൊന്നിന്റെ ആവശ്യവും പ്രസക്തിയും മനസ്സിലാക്കിത്തന്നെയാണ് ഞങ്ങള്‍ കേരളസാഹിത്യോത്സവം സങ്കല്‍പ്പിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തത്. ഈ മുന്‍കയ്യിന്റെ പ്രാധാന്യം കഴിഞ്ഞ കുറി കോഴിക്കോട് കടപ്പുറത്ത് വന്നു കൂടിയ ആയിരക്കണക്കിന് സഹൃദയരുടെ വിശേഷിച്ചും യുവതീയുവാക്കളുടെ സാന്നിധ്യം ഞങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.

അഞ്ചു വേദികളിലായി രാവിലെ മുതല്‍ രാത്രി വരെ നാലു ദിവസത്തെ ( ഫെബ്രുവരി 2,3,4,5 ) പരിപാടികളാണ് ഞങ്ങള്‍ ഇക്കുറി ഒരുക്കുന്നത്. മലയാളത്തിലെ പല തലമുറകളിലെ പ്രഗത്ഭരായ കവികള്‍, കഥാകൃത്തുക്കള്‍, നാടകപ്രവര്‍ത്തകര്‍, ചലച്ചിത്രകാരന്മാര്‍ ചിത്രകാരന്മാര്‍/കാരികള്‍, ശില്‍പ്പികള്‍ തുടങ്ങിയവരെ കൂടാതെ പ്രശസ്ത ചരിത്രകാരി റോമിലാ ഥാപ്പര്‍, നര്‍ത്തകിയും സാമൂഹ്യപ്രവര്തകയുമായ മല്ലികാ സാരാഭായി,പത്രപ്രവര്‍ത്തകന്‍ ടീ ജെ എസ് ജോര്‍ജ്, ചിന്തകനും രാഷ്ട്രീയ സമീക്ഷകനുമായ രാമചന്ദ്ര ഗുഹ, സാമൂഹ്യതത്വചിന്തകനായ ഗോപാല്‍ ഗുരു, സാമൂഹ്യമനശാസ്ത്രജ്ഞന്‍ സുധീര്‍ കക്കര്‍, പ്രസിദ്ധെഴുതുകാരായ ശശി തരൂര്‍, ആനന്ദ് നീലകണ്ഠന്‍, അനിതാ നായര്‍, അനാമിക, മനു പിള്ള, ചലച്ചിത്രകാരിയും നടിയുമായ നന്ദിതാദാസ്, കവിയും ഡോകുമെന്ററി നിര്‍മാതാവുമായ ലീന മണിമേഖല തുടങ്ങിയവര്‍ ഇന്ത്യയില്‍ നിന്നും പങ്കെടുക്കുമ്പോള്‍ പാകിസ്ഥാനി എഴുത്തുകാരി കൈ്വസ്രാ ഷഹ്രാസ്, ദക്ഷിണാഫ്രിക്കന്‍ കവിയും ആക്ടിവിസ്ടുമായ ആരി സീതാസ് , സ്ലോവീനിയന്‍ നാടകകൃത്ത് എവാള്‍ഡ് ഫ്‌ലിസാര്‍, നോര്‍വീജിയന്‍ നോവലിസ്റ്റും പതപ്രവര്‍ത്തകനുമായ റൂനോ ഇസാക്‌സെന്‍ തുടങ്ങിയവര്‍ ഇന്ത്യയ്ക്ക് പുറത്തു നിന്നും പങ്കെടുക്കുന്നു.

വൈകുന്നേരങ്ങളില്‍ മല്ലികാ സാരാഭായിയുടെ നൃത്തം ഉള്‍പ്പെടെയുള്ള അനുബന്ധ സാംസ്‌കാരികപരിപാടികള്‍, പുസ്തകപ്രദര്‍ശനം, എഴുത്തുകാരുടെ ഫോട്ടോ പ്രദര്‍ശനം, തുടര്‍ച്ചയായ സിനിമാ പ്രദര്‍ശനം ഇവയും ഒപ്പം വിദ്യാര്‍ഥികള്‍ക്കായുള്ള സാഹിത്യ മത്സരങ്ങളും ഞങ്ങള്‍ ഒരുക്കുന്നുണ്ട്. ഇക്കുറി കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതലായ ജനപങ്കാളിത്തം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെക്കുറിച്ച് കെ സച്ചിദാനന്ദന്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>