Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ഡി സി ബുക്സ് Author In Focus-ൽ ഇന്ന് ആറ്റൂര്‍ രവിവര്‍മ്മ

$
0
0

ഡി സി ബുക്സ് Author In Focus-ൽ ഇന്ന് മലയാളത്തിലെ പ്രശസ്ത കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ്മ. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ ദിവസവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In FocusTextലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍  വായനക്കാർക്ക് അടുത്ത് അറിയാനും അവസരം ഉണ്ട്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ആറ്റൂര്‍ രവിവര്‍മ്മക്ക്  ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27-ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാലാ സിന്റിക്കേറ്റ് മെമ്പര്‍ ആയിരുന്നു. 1996-ല്‍ ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കവിത, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം1, ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം 2 എന്നിവയാണ് കവിതകള്‍. ജെ.ജെ.ചില കുറിപ്പുകള്‍, ഒരു പുളിമരത്തിന്റെ കഥ, രണ്ടാം യാമങ്ങളുടെ കഥ, നാളെ മറ്റൊരു നാള്‍ മാത്രം, പുതുനാനൂറ്, ഭക്തികാവ്യം എന്നീ വിവര്‍ത്തനങ്ങളും പുതുമൊഴി വഴികള്‍(യുവ കവികളുടെ കവിതകള്‍) എന്ന പുസ്തകത്തിന്റെ എഡിറ്റിങ്ങും ആറ്റൂര്‍ രവിവര്‍മ്മയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ആറ്റൂര്‍ കവിതകള്‍, രണ്ടാം യാമങ്ങളുടെ കഥ എന്നീ കൃതികള്‍ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

The post ഡി സി ബുക്സ് Author In Focus-ൽ ഇന്ന് ആറ്റൂര്‍ രവിവര്‍മ്മ first appeared on DC Books.

Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>