കേരളം അറുപതിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാം. കാരണം സാഹിത്യം, കല, കായികം, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാമേഖലകളിലും കേരളത്തിന് ഉന്നതനേട്ടം കൈവരിക്കാനായി. സാഹിത്യമെടുത്താല്‍ ഈ അറുപത് ആണ്ടുകള്‍ക്കുള്ളില്‍ മലയാള ഭാഷയും സാഹിത്യത്തനും മികച്ചനേട്ടമാണ് നേടാനായത്. ഇതില്‍ മലയാളത്തിലെ നാഴികക്കല്ലുകളായ ചില എഴുത്തുകാരും അവരുടെ പുസ്തകങ്ങളും ഉള്‍പ്പെടുന്നു. മാറി മാറിവരുന്ന തലമുറകള്‍ക്ക് എന്നും നെഞ്ചോടുചേര്‍ക്കാവുന്ന നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ നെടുംതൂണുകളായ പുസ്തകങ്ങളാണ് അവയില്‍ തലയെടുപ്പോടെ നില്‍ക്കുന്നത്. 1956 മുതല്‍ 2016 വരെയുള്ള മലയാളി ഏറെ വായിച്ചതും ഏറെ ശ്രേഷ്ഠവുമായ അറുപത് പുസ്തകങ്ങളെ തിരഞ്ഞെടുത്ത് കേരളത്തിന് സമര്‍പ്പിക്കുകയാണ്.
ഒരുപാട് ചരിത്രരേഖാംശങ്ങള്‍ ഉള്ള നമ്മുടെ നോവല്‍ സാഹിത്യത്തെ സമ്പുഷ്ടമാക്കിയ കൃതികളില്‍ ഉള്‍പ്പെടുന്നവ; തകഴിയുടെ ചെമ്മീന്‍ (1956), സുന്ദരികളും സുന്ദരന്മാരും (1958)- ഉറൂബ്, പാത്തുമ്മായുടെ ആട്(1959 )-ബഷീര്‍, അസുരവിത്ത്(1962) – എം.ടി.വാസുദേവന്‍ നായര്‍, അയല്‍ക്കാര്‍, (1963)-പി.കേശവദേവ് , ഏഴാമെടങ്ങള്‍ (1965)- കോവിലന്‍, വസൂരി (1968)-കാക്കനാടന്‍ , ഖസാക്കിന്റെ ഇതിഹാസം(1969)- ഒ വി വിജയന്‍ , , ഒരു ദേശത്തിന്റെ കഥ (1971)-എസ്.കെ.പൊറ്റെക്കാട്ട് , മയ്യഴിപ്പുഴയുടെ തീരങ്ങളില്‍(1974)- എം.മുകുന്ദന്‍, അഗ്നിസാക്ഷി(19 75)- ലളിതാംബിക അന്തര്‍ജ്ജനം , യന്ത്രം(1976)- മലയാറ്റൂര്‍ , സ്മാരകശിലകള്‍ (1977)-പുനത്തില്‍ കുഞ്ഞബ്ദുള്ള, ഒരിടത്ത് (1978)-സക്കറിയ, പാണ്ഡവപുരം( 1979)- സേതു, ആയുസ്സിന്റെ പുസ്തകം(1984)- സി വി ബാലകൃഷ്ണന്‍ , പ്രകൃതിനിയമം ( 1986) -സി ആര്‍.പരമേശ്വരന്‍, മുമ്പേ പറക്കുന്ന പക്ഷികള്‍ (1989)-സി.രാധാകൃഷ്ണന്‍, ഗോവര്‍ദ്ധന്റെ യാത്രകള്‍(1995)- ആനന്ദ്, ദത്താപഹാരം (2005)- വി.ജെ.ജയിംസ്, ഫ്രാന്‍സിസ് ഇട്ടിക്കോര (2009 )-,ടി ഡി രാമകൃഷ്ണന്‍, മനുഷ്യന് ഒരു ആമുഖം (2010)- സുഭാഷ് ചന്ദ്രന്‍, ആരാച്ചാര്‍,( 2012)- കെ ആര്‍ മീര , സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി(2014 )-,ടി ഡി രാമകൃഷ്ണന്‍, ദൈവത്തിന്റെ പുസ്തകം (2015,)-കെ.പി.രാമനുണ്ണി
കവിത ; വിശ്വദര്‍ശനം( 1960)- ജി ശങ്കരക്കുറുപ്പ്, കാവിലെപാട്ട് (1966)-ഇടശ്ശേരി, മകരക്കൊയ്ത്ത്(1980)- വൈലോപ്പിള്ളി , അമ്പലമണി(1981)- സുഗതകുമാരി , ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍(1985)- അയ്യപ്പന്‍, ഇവനെക്കൂടി (1987)-സച്ചിദാനന്ദന്‍, , വീട്ടിലേക്കുള്ള വഴി(1992 )-ഡി വിനയചന്ദ്രന്‍, ഉജ്ജയിനി(1994) ഒഎന്‍വി,
കെ ജി ശങ്കരപ്പിള്ളയുടെ കവിതകള്‍ (1997 )-കെ ജി ശങ്കരപ്പിള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍(2000), ആറ്റൂരിന്റെ കവിതകള്‍ രണ്ട്( 2003).
കഥ; പക്ഷിയുടെ മണം(1964)- മാധവിക്കുട്ടി, വി.കെ.എന്‍.കഥകള്‍(1975)- വി.കെ.എന്‍, കരയോഗം(1983)- വി പി ശിവകുമാര്‍ , പാപത്തറ(1990 )-സാറാ ജോസഫ്, ഗൗരി (1991)-ടി.പത്മനാഭന്‍, ഹിഗ്വിറ്റ(1993)- എന്‍.എസ്.മാധവന്‍, പത്മരാജന്റെ കഥകള്‍( 2007 ), കൊമാല (2008)- സന്തോഷ് ഏച്ചിക്കാനം.
വിമര്‍ശനം, നാടകം, ആത്മകഥ, ചരിത്രം എന്നീ വിഭാഗങ്ങളിലായി ധാരാളം കൃതികള്‍ സൃഷ്ടിക്കപ്പെട്ടു. അതില്‍ ദന്തഗോപുരം( 1957) -കുട്ടികൃഷ്ണ മാരാര്, കാഞ്ചനസീത(1961)- സി.എന്‍.ശ്രീകണ്ഠന്‍ നായര്‍, കേരള ചരിത്രം(1967 )-എ.ശ്രീധരമേനോന്‍ , കണ്ണീരും കിനാവും( 1970)- വി ടി ഭട്ടതിരിപ്പാട്, കവിയുടെ കാല്പാടുകള്‍( 1972)- പി.കുഞ്ഞിരാമന്‍ നായര്‍ , ക്ഷോഭിക്കുന്നവരുടെ സുവിശേഷം(1973 )-കെ.പി. അപ്പന്‍, അയ്യപ്പപ്പണിക്കരുടെ കൃതികള്‍(1982-രണ്ടാം ഭാഗം)- അയ്യപ്പപ്പണിക്കര്‍, വെള്ളിയാഴ്ച (1988 )-നരേന്ദ്രപ്രസാദ് , തീയൂര്‍ രേഖകള്‍ ( 1999 )-എന്‍ പ്രഭാകരന്‍, സിജെയുടെ നാടകങ്ങള്‍(2001) സി ജെ,
എം ഗോവിന്ദന്‍(2002)- എം കെ. സാനു, ജീവിതമെന്ന അത്ഭുതം (2004)-പി വി ഗംഗാധരന്‍, മനസാസ്മരാമി (2006)-എസ് ഗുപ്തന്‍ നായര്‍, വാക്കുകളും വസ്തുക്കളും(2011 )0-ബി രാജീവന്‍, ഒറ്റയാന്‍( 2013)- ടി ജെ എസ് ജോര്‍ജ്, ഭൗമചാപം(2016)- സി എസ് മീനാക്ഷി എന്നിവയാണ് പ്രധാനപ്പെട്ടത്.
The post 60 വര്‍ഷങ്ങള്‍ 60 പുസ്തകങ്ങള്‍ appeared first on DC Books.