പുതിയ കാലത്തിന്റെ മാധ്യമമായ വാട്ട്‌സ് ആപ്പിന്റെ സേവനങ്ങളെ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. ഇവയില്‍ പ്രധാനമാണ് പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കല്‍. ഇന്ത്യയില്‍ ജാമ്യം ലഭിക്കാത്ത കുറ്റമായ പകര്‍പ്പവകാശ ലംഘനം വാട്ട്‌സ് ആപ്പില്‍ വ്യാപകമായതിനെത്തുടര്‍ന്ന് സര്‍ക്കാരും സൈബര്‍ പോലീസും ജാഗരൂകരായിരിക്കുകയാണിപ്പോള്‍. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പകര്‍പ്പാവകാശ ലംഘനം കണ്ടെത്താനായി സംസ്ഥാന പോലീസ് പ്രത്യേക ടീം തന്നെ രൂപീകരിച്ചിട്ടുണ്ട്.
പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ ഷെയര്‍ ചെയ്യുന്നവരും സ്വീകരിക്കുന്നവരും മാത്രമല്ല, ഒരു ഗ്രൂപ്പിലാണ് ഇത് പോസ്റ്റ് ചെയ്യപ്പെടുന്നതെങ്കില്‍ ആ ഗ്രൂപ്പിന്റെ അഡ്മിനും പ്രതിസ്ഥാനത്താവും. ഇതുമായി ബന്ധപ്പെട്ട് പരാതികളുണ്ടായാല്‍ ക്രിമിനല്‍ നിയമപ്രകാരം അഡ്മിനും വിചാരണ നേരിടേണ്ടിവരും. അതുകൊണ്ട് ഗ്രൂപ്പ് അഡ്മിന്‍ ഇക്കാര്യം എല്ലാ അംഗങ്ങളെയും അറിയിച്ച് പകര്‍പ്പവകാശലംഘനം നടക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
മാതൃഭൂമി, ഗ്രീന്‍ ബുക്‌സ്, ഒലീവ്, ഡി സി ബുക്‌സ് എന്നിവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച മലപ്പുറം സ്വദേശി മുഹമ്മദ് സജാദ് ഇതിന്റെ പേരില്‍ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ്. അബുദാബി കേന്ദ്രീകരിച്ചായിരുന്നു മുഹമ്മദ് സജാദ് ഓണ്‍ലൈനിലൂടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നത്. നാട്ടിലെത്തിയ സജാദിനെ വിമാനത്താവളത്തില്‍ വെച്ചു തന്നെ പൊലീസ് പിടികൂടുകയായിരുന്നു.
എന്‍ഡ് ടു എന്‍ഡ് എന്‍ഡ്ക്രിപ്റ്റഡ് ആയ മെസേജുകള്‍ വാട്‌സ് ആപ്പിന്റെ നിയമപരമായ പിന്തുണയോടെ ഡിക്രിപ്റ്റ് ചെയ്യാന്‍ പോലീസിനു കഴിയും. അതുകൊണ്ടുതന്നെ വ്യക്തിപരമായോ, ഗ്രൂപ്പിലോ ഷെയര്‍ ചെയ്ത പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിയമപാലകര്‍ക്ക് കഴിയും.
വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ആരോഗ്യകരമായ സൗഹൃദവേദിയാക്കണമെങ്കില്‍ ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ചെറുക്കേണ്ടതുണ്ട്. അതുകൊണ്ട് എല്ലാ ഉപയോക്താക്കളും ഗ്രൂപ്പ് അഡ്മിന്മാരും ഈ പ്രവണതക്കെതിരെ ജാഗരൂകരായിരിക്കുക. ഗ്രൂപ്പുകളിലൂടെ പകര്‍പ്പവകാശമുള്ള പുസ്തകങ്ങള്‍ പി.ഡി.എഫ് രൂപത്തിലോ മറ്റു രീതിയിലോ ലഭ്യമായാല്‍ അത് എഴുത്തുകാരെയോ പ്രസാധകരെയോ അറിയിക്കുക. വ്യാജപതിപ്പുകള്‍ കൈവശം വെയ്ക്കാതിരിക്കുക.
The post പകര്‍പ്പവകാശലംഘനം ജാമ്യം ലഭിക്കാത്ത കുറ്റം appeared first on DC Books.