വരണ്ടുണങ്ങിയ മരുഭൂമിയില്‍ അവശേഷിക്കുന്ന പച്ചത്തുരുത്തുകള്‍ പോലെ ഹൃദ്യമായ കഥകളടങ്ങിയ കഥാസമാഹാരമാണ് സൈലന്‍സര്‍. കാലത്തിന്റെ കുത്തൊഴുക്കിലും മാനുഷികതയുടെ കാഴ്ചയും കര്‍മ്മവും വെടിയാത്ത കഥാപാത്രങ്ങള്‍. ചവിട്ടിനില്‍ക്കുന്ന മണ്ണ് നഷ്ടപ്പെട്ടിട്ടും ആഴത്തിലോടിയ വേരു മുറിയാതെ ആടിയുലഞ്ഞുവീഴുന്ന നിസ്സഹായതകള്‍ ഇങ്ങനെ വ്യത്യസ്തങ്ങളായ ഒരു പിടി അനുഭവങ്ങള്‍ സൈലന്‍സര്‍ വായനക്കാരന് സമ്മാനിക്കുന്നത്.
കേരള സാഹിത്യ അക്കാദമിയുടെ ഇപ്പോഴത്തെ ചെയര്‍മാനായ വൈശാഖന്റെ സൈലന്‍സര്‍, അമ്മയുടെ വീട്ടിലേയ്ക്കുള്ള വണ്ടി, സ്പ്ലാഷ്, ന്യൂനമര്‍ദ്ദം, ഉപ്പ്, വളം ഡിപ്പോയിലെ കഥവായന, ട്വിങ്ക്ള്‍ ട്വിങ്ക്ള്‍ ലിറ്റില്‍ സ്റ്റാര്‍, കപിലവസ്തു, അഗ്‌നിശമനി, ഡെഡ് എന്‍ഡ്, ഐ സീ യൂ എന്നിങ്ങനെ പതിനൊന്ന് കഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 2009ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്.
മോപ്പഡില്‍ പ്രഭാത സവാരിക്കിറങ്ങുന്ന ഈനാശുവിന്റെ കഥയാണ് സൈലന്‍സര്‍. വിശ്രമജീവിതം നയിക്കുന്ന മാധവന്‍ മാഷിനേയും ഭാര്യയേയും പറ്റിച്ച് സ്വര്‍ണ്ണവും പണവുമായി മുങ്ങുന്ന ചെറുപ്പക്കാരന്റെ കഥയാണ് സ്പ്ലാഷ് പങ്കുവയ്ക്കുന്നത്. ജീവന്റെ വില തിരിച്ചറിയാത്ത പുതുതലമുറയെ വ്യത്യസ്തമായ കാഴ്ച്ച പാടിലൂടെ നോക്കിക്കാണുന്ന കഥയാണ് ന്യൂനമര്‍ദ്ദം. ഒരു അപകടവും അതിന് കാരണക്കാരനാകുന്നവനേയും വ്യത്യസ്ത സാഹചര്യങ്ങളില്‍ കണ്ടു മുട്ടുന്ന ഒരാളിലൂടെയാണ് കഥവികസിക്കുന്നത്. വീട്ടുവേലക്കാരിയായ വിമലയുടെ ജീവിതത്തിലേയ്ക്കുള്ള എത്തിനോട്ടമാണ് ഉപ്പ് എന്ന കഥ. ഐ.സി.യുവില്‍ കിടക്കുന്ന രാമചന്ദ്രന്റെ അനുഭവങ്ങളില്‍ ശെഹലിരലൃകൂടി പറയുന്ന കഥയാണ് ഐ സീ യൂ. തെരുവുനായകളുടെ പ്രശ്‌നം സമൂഹത്തിന്റെ മുകള്‍ തട്ടിലുള്ള ഒരാളുടെ കണ്ണിലൂടെ നോക്കിക്കാണുന്ന കഥയാണ് ഡെഡ് എന്‍ഡ്. ഒരു സ്ത്രീയുടെ അത്മഹത്യ കാണാനിടയാകുന്ന റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററുടെ അനുഭവമാണ് അമ്മയുടെ വീട്ടിലേയ്ക്കുള്ള വണ്ടി.
വൈശാഖന്‍ എന്ന തൂലികാനാമത്തില്‍ എഴുതുന്ന ഗോപിനാഥന്‍ നായര്‍ 14 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, യു.പി ജയരാജ് അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, കുവൈറ്റ് കല അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകള്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ തുടങ്ങിയ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
The post മരുഭൂമിയില്‍ അവശേഷിക്കുന്ന പച്ചത്തുരുത്തുകള്‍ പോലെ ഹൃദ്യമായ കഥകള്‍ appeared first on DC Books.