കേരളത്തിനകത്തും പുറത്തുമുള്ള നൂറ്റമ്പതില്‍ പരം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ കോഴിക്കാട് ബീച്ചില്‍ നടത്തുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മലയാളത്തിന് പ്രിയപ്പെട്ട എഴുത്തുകാരന്‍ പോള്‍ സക്കറിയ പങ്കെടുക്കും. 2017 ഫ്രുവരി രണ്ടുമതല്‍ അഞ്ചുവരെയാണ് സാഹിത്യോത്സവം.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നാലുദിനരാത്രങ്ങളിലായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യ സാഹിത്യേതര ചര്‍ച്ചകള്‍, സംവാദം, മുഖാമുഖം, പുസ്തകപ്രകാശനം, കലാസന്ധ്യ തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പുരസ്‌കാരം തിരിച്ചു നല്‍കുന്നതിലേറെ, വര്‍ഗ്ഗീയതകള്‍ക്കും ഫാസിസങ്ങള്‍ക്കുമെതിരെ നിലനിര്‍ത്തിപോന്നിട്ടുള്ള നിലപാടുകള്‍ എഴുത്തിലൂടെയും വാക്കിലൂടെയും തുടര്‍ന്നു പോരാടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെ തുറന്നടിച്ച, മലയാളത്തിന് എന്നും ഓര്‍മ്മിക്കാവുന്ന ഒരുപിടി നല്ലകഥകള്‍ സമ്മാനിച്ച എഴുത്തുകാരനാണ് സക്കറിയ. അനുകരണത്തിന്റേയോ വിധേയത്വത്തിന്റേയോ ചങ്ങലക്കെട്ടില്‍ കിടക്കാതെ സ്വതന്ത്രനായി നിന്ന് തനതായ രചനാമാര്‍ഗങ്ങള്‍ തേടിയ അദ്ദേഹത്തിന്റെ കഥകളുടെ പ്രതലം മനുഷ്യാവസ്ഥയുടെ അതിസൂക്ഷ്മവും വിശദാംശങ്ങള്‍ നിറഞ്ഞതുമായ വര്‍ണ്ണങ്ങള്‍ നിറഞ്ഞതാണ്. സമകാലിക ജീവിതത്തിലെ ദുരന്തങ്ങളും ഉത്കണ്ഠകളും വിഹ്വലതകളുമൊക്കെ ചൂണ്ടിക്കാണിക്കുന്ന, സമകാലികരുടെ ജീവിതത്തിലേക്ക് ധൈര്യപൂര്‍വ്വം കടന്നു ചെല്ലുന്ന എഴുത്തുകാരനാണ് അദ്ദേഹം.
സന്മനസുള്ളവര്‍ക്ക് സമാധാനം, വഴിപോക്കന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, സലാം അമേരിക്ക, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും, ഒരു ആഫ്രിക്കന്‍ യാത്ര,നബിയുടെ നാട്ടില്‍, സക്കറിയയുടെ കഥകള്‍, പ്രെയ്‌സ് ദ ലോര്‍ഡ് തുടങ്ങി കഥാസമാഹാരങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിങ്ങനെ നിരവധി കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സക്കറിയയുടെ രചനകള്‍ ഇംഗ്ലീഷിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും‘ എന്ന നോവലെറ്റ് അടിസ്ഥാനമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ ‘വിധേയന്‍’ എന്ന ചലച്ചിത്രം ചെയ്തു.പ്രെയ്‌സ് ദ ലോര്‍ഡ് അതേ പേരില്‍ത്തന്നെ ചലച്ചിത്രമാക്കിയിട്ടുണ്ട്. ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ പുസ്തക ശേഖരത്തില്‍ സക്കറിയയുടെ പതിമൂന്ന് കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഒ.വി. വിജയന്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം എന്നിവ ലഭിച്ചിട്ടുണ്ട്.
The post സക്കറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും appeared first on DC Books.