Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

കേരളത്തിന്റെ സാംസ്‌കാരികചരിത്രം രേഖപ്പെടുത്തിയ സ്മൃതിരേഖകള്‍

$
0
0

smritirekhakal

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും വരും തലമുറകള്‍ക്ക് കൈമാറുന്നതിനുമായി ഉഴിഞ്ഞുവെച്ച ജീവിതമാണ് പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടേത്. അദ്ധ്യാപകന്‍, ഭാഷാ പണ്ഡിതന്‍, സാഹിത്യകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ നിറവാര്‍ന്ന വ്യക്തിപ്രഭാവത്തോടെ നിലകൊള്ളുന്ന അദ്ദേഹത്തിന്റെ ആത്മകഥയാണ് സ്മൃതിരേഖകള്‍. ആദര്‍ശനിഷ്ഠവും സഫലവുമായ ഒരു ധന്യജീവിതത്തിന്റെ അടരുകള്‍ ഈ കൃതിയില്‍ ദര്‍ശിക്കാം.

കുഞ്ഞുന്നാളില്‍ അമ്മയും അമ്മൂമ്മയും പകര്‍ന്നുതന്ന അറിവുകള്‍ മുതല്‍ കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ സമഗ്രമായ ഇടപെടലുകള്‍ വരെ കടന്നുവരുന്ന സ്മൃതിരേഖകളില്‍ അദ്ധ്യാപനത്തിന്റെ അസുലഭ ധന്യതയും സാമൂഹിക പ്രവര്‍ത്തനത്തിന്റെ ആത്മസമര്‍പ്പണവും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. ഏവര്‍ക്കും മാതൃകാപരമായ ഒരു ജീവിതരേഖ തന്നെയാണ് ഈ ആത്മകഥ.

സംസ്‌കൃതത്തില്‍ ‘ശാസ്ത്രി’യും ഫിസിക്‌സില്‍ ബി.എസ്സിയും നേടിയ പന്മന രാമചന്ദ്രന്‍ നായര്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം ഗവണ്മെന്റ് കോളജുകളില്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം 1987ല്‍ യൂണിവേഴ്‌സിറ്റി കോളജില്‍ മലയാള വിഭാഗാദ്ധ്യക്ഷനായിരിക്കെയാണ് വിരമിച്ചത്. ഇക്കാലയളവിലെ ഓര്‍മ്മകള്‍ അതീവഹൃദ്യമായി സ്മൃതിരേഖകളില്‍ കടന്നുവരുന്നു.

smruthiകേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യപ്രവര്‍ത്തകസംഘം എന്നിവയുടെ സമിതികളിലും കേരള സര്‍വകലാശാലാ സെനറ്റിലും അംഗമായിരുന്നു പന്മന. 25 വര്‍ഷമായി പി.കെ സ്മാരക ട്രസ്റ്റിന്റെ ഭാരവാഹിയും 29 ഗ്രന്ഥങ്ങളുടെ എഡിറ്ററുമാണ് അദ്ദേഹം. ഈ കാലഘട്ടങ്ങളുടെ ശക്തമായ രേഖപ്പെടുത്തല്‍ കൂടിയാകുന്ന സ്മൃതിരേഖകളില്‍ കടന്നുവരുന്നത് കേരളത്തിന്റെ സാംസ്‌കാരികചരിത്രം തന്നെയാണ്. 2010ല്‍ പ്രസിദ്ധീകരിച്ച സ്മൃതിരേഖകളുടെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

വ്യാകരണം, നിരൂപണം, ബാലസാഹിത്യം,വിവര്‍ത്തനം, വ്യാഖ്യാനം എന്നീ സാഹിത്യശാഖകളിലായി ഒട്ടേറെ കൃതികള്‍ രചിച്ചട്ടുണ്ട്. തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം, തെറ്റില്ലാത്ത ഉച്ചാരണം,  ഭാഷാശുദ്ധി- സംശയപരിഹാരങ്ങള്‍,  നല്ലഭാഷ തുടങ്ങിയവ പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരുടെ പ്രധാന കൃതികളാണ്.

The post കേരളത്തിന്റെ സാംസ്‌കാരികചരിത്രം രേഖപ്പെടുത്തിയ സ്മൃതിരേഖകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>