Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

കവിയുടെ രക്തവും മാംസവുമായ രചനകള്‍

$
0
0

chullikkad
അറുപതുകളുടെ അന്ത്യത്തില്‍ തന്നെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയവ്യവസ്ഥയോടുള്ള കഠിനമായ അമര്‍ഷം സായുധകലാപമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും രൂപം കൊണ്ടിരുന്നു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പുറമേക്ക് നിലച്ചു എന്ന് തോന്നുംവിധം പിന്‍വലിഞ്ഞുവെങ്കിലും അവ അണിയറയില്‍ ശക്തി പ്രാപിക്കുകയായിരുന്നു. അടിയന്തരാവസ്ഥ നീക്കിയതോടെ കേരളത്തിലെമ്പാടും യുവജനങ്ങളുടെ സാംസ്‌കാരിക കൂട്ടായ്മകള്‍ ഉയര്‍ന്നുവന്നു. കവിതയും നാടകവുമായിരുന്നു മുഖ്യ ആവിഷ്‌കാരോപാധികള്‍.

മലയാളകവിത അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തിയ ഇക്കാലഘട്ടത്തിലാണ് ബാലചുന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയുടെയും ഉദയം. ജനകീയമായ കവിതകളിലൂടെ അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഇടം പിടിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല കവിതകള്‍ സമാഹരിച്ച പുസ്തകമായ പതിനെട്ടു കവിതകള്‍ വിറ്റഴിഞ്ഞത് ഒരു നല്ല വിതരണ ശൃംഖല പോലും ഇല്ലാതെയായിരുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളില്‍ നിന്നുള്ള നാലുവരിയെങ്കിലും മൂളാത്ത ചെറുപ്പക്കാര്‍ ഇല്ലാതിരുന്ന കാലത്ത്, ആ തലമുറയുടെ അസ്വസ്ഥതകളെയും ദു:ഖങ്ങളെയും ആവാഹിച്ചെടുത്താണ് അദ്ദേഹം പതിനെട്ടു കവിതകള്‍ സൃഷ്ടിച്ചത്. കരയുന്ന വാക്കുകള്‍ക്കു പകരം ആസ്വാദകരുടെ അകം പൊള്ളിച്ച കത്തുന്ന വാക്കുകളുമായി മലയാളികള്‍ ചങ്ങാത്തം കൂടിയത് ഈ സമാഹാരത്തിലൂടെയായിരുന്നു. വാക്കിനെ തീജ്ജ്വാലയാക്കി മാറ്റിയ പതിനെട്ട് കവിതകള്‍ തന്നെയാണ് ഇവയിലുള്ള ഓരോന്നും.

അക്കാലത്തെ ക്യാമ്പസ്സുകള്‍ ഏറ്റുപാടിയിരുന്ന യാത്രാമൊഴി, ഇടനാഴി, മാപ്പുസാക്ഷി, പാബ്ലൊ നെരൂദയ്ക്ക് ഒരു സ്തുതിഗീതം, ഒരു പ്രണയഗീതം തുടങ്ങിയ കവിതകള്‍ പതിനെട്ടു കവിതകള്‍ എന്ന സമാഹാരത്തിലേതാണ്. 1982ല്‍ ഡി സി ബുക്‌സ് പുസ്തകത്തിന്റെ പ്രകാശനം ഏറ്റെടുത്തു. കവിയുടെ രക്തവും മാംസവുമാണിതെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച പുസ്തകത്തിന്റെ പതിനാലാം ഡി സി പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. 18-kavithakal

സാഹിത്യലോകത്തും ചലച്ചിത്രലോകത്തും തന്റേതായ ഇടംകണ്ടെത്തിയ ബാലചന്ദ്രന്‍ ചുള്ളിക്കാട് തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. 1997ല്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്‌സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡന്‍ സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍ സാഹിത്യകാരസംഘത്തില്‍ അംഗം. 1997 ല്‍ സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് നഗരത്തില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യസമ്മേളനത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു. 1998 ല്‍ അമേരിക്കയിലെ റോച്ചാസ്റ്റില്‍ നടന്ന ഫൊക്കാന സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്തു. 2000ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ 2001ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായെങ്കിലും അവാര്‍ഡ് സ്വീകരിച്ചില്ല.

അദ്ദേഹത്തിന്റെ അമാവാസി, ഡ്രാക്കുള, ഗസല്‍, പ്രതിനായകന്‍ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാപരിഭാഷകള്‍, ചിദംബരസ്മരണകള്‍ (സ്മരണ) എന്നീ കൃതികളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

The post കവിയുടെ രക്തവും മാംസവുമായ രചനകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>