‘നീ എന്തിനു ഇത് ചെയ്തു…. ? ആ ചോദ്യത്തിനു കൃത്യമായ ഒരു മറുപടി കൊടുക്കാന്‍ നളിനിയ്ക്ക് സാധിച്ചില്ലെങ്കിലും നളിനിയുടെ ഉത്തരം ഇതായിരുന്നു …
മാഡം… എനിക്ക് ഒന്നുമറിയില്ല . ഒരു ഉറുമ്പിനെ പോലും എനിക്ക് നോവിക്കാനാവില്ല … സാഹചര്യങ്ങള്‍ എന്നെ ഈ തടവിലാക്കി …. ഒരാളെ ഉപദ്രവിക്കുന്നതിനെ കുറിച്ച് സ്വപ്നത്തില്‍ പോലും എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.
എന്നാല്‍ പ്രിയങ്ക പൊട്ടിക്കരഞ്ഞു ….. അവര്‍ കരയുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല …. ആ കണ്ണുനീരില്‍ വേദനയുടെ ആഴം ഞാനറിഞ്ഞു ….
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ തന്റെ ബുക്കില്‍ രേഖപ്പെടുത്തിയതാണിത് . 2008 ല്‍ വെല്ലൂരിലെ ജയിലില്‍ നളിനിയും പ്രിയങ്ക ഗാന്ധിയും തമ്മില്‍ നടന്ന ഒരു അപൂര്‍വ്വ കൂടിക്കാഴ്ചയില്‍ തനിക്കു മുന്നില്‍ തകര്‍ന്നു പോയ പ്രിയങ്ക ഗാന്ധിയെ ‘രാജീവ് മര്‍ഡര്‍: ഹിഡ്ഡന്‍ ട്രൂത്ത്‌സ് ആന്റ് പ്രിയങ്ക നളിനി മീറ്റിങ് ‘ എന്ന പുസ്തകത്തിലാണ് നളിനി രേഖപ്പെടുത്തിയിട്ടുള്ളത്. നവംബര്‍ 24 നു ചെന്നൈയില്‍ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം തലവന്‍ വൈക്കോ പുസ്തക പ്രകാശനം നടത്തി.
സന്ദര്‍ശനത്തിനിടയില്‍ രണ്ടു മിനിട്ടു തന്റെ നേരെ നോക്കാന്‍ പ്രിയങ്ക ആവശ്യപ്പെട്ടു. ഞാന്‍ ആമുഖത്ത്‌തെക്ക് നോക്കിയപ്പോള്‍ ആ കവിളുകള്‍ ചുവന്നു , ചുണ്ടുകള്‍ വിറച്ചു. 85 മിനിറ്റു നീണ്ട കൂടിക്കാഴ്ചയില്‍ പ്രിയങ്ക വെറുമൊരു കേള്‍വിക്കാരി മാത്രമായിരുന്നു. മറ്റു പ്രതികളെ കുറിച്ച് പറയുമ്പോള്‍ പ്രിയങ്കയുടെ മുഖം രോഷം കൊണ്ട് ചുവന്നു. നീ എന്തിനിതു ചെയ്തു എന്റെ പിതാവ് നല്ലവനും പാവവും ആയിരുന്നു.നിങ്ങള്‍ക്ക് എന്ത് കാര്യമാണെങ്കിലും അദ്ദേഹവുമായി ആലോചിച്ചു ചെയ്യാമായിരുന്നു …. പിന്നെന്തിനു നിങ്ങളിത് ചെയ്തു …. പ്രിയങ്ക പൊട്ടിക്കരഞ്ഞു …കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ അടങ്ങിയ രണ്ടു അദ്ധ്യായങ്ങളില്‍ തങ്ങളെ പല മൊഴികളിലും നിര്‍ബ്ബന്ധിച്ച് ഒപ്പു വെയ്ക്കുകയായിരുന്നെന്നും നളിനി പറഞ്ഞിട്ടുണ്ട്.
1991 ല്‍ രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളെ സഹായിച്ച കേസിലാണ് 51 വയസ്സുള്ള നളിനിയും ഭാര്തതാവ് മുരുകനും മറ്റ് ഏഴു പേര്‍ക്കൊപ്പം പിടിയിലായത്. ഇവര്‍ക്ക് പിന്നീട് ജീവപര്യന്തം തടവ് ലഭിക്കുകയായിരുന്നു.