ശ്രീനാരായണഗുരുവിനെക്കുറിച്ച് അദ്ദേഹം ജീവിച്ചിരുന്ന കാലത്തോ പില്‍ക്കാലത്തോ എഴുതിയവര്‍, കണ്ട കാര്യങ്ങളിലൂടെയോ അല്ലങ്കില്‍ മറ്റുള്ളവര്‍ കണ്ടതിന്റെ ആധികാരികത സ്വീകരിക്കുന്നതിലൂടെയോ ആണ് ഗുരുവിനെക്കുറിച്ചുള്ള അറിവ് ഭാഗികമായി കെട്ടിപ്പടുത്തിട്ടുള്ളത്. കണ്ട കാര്യങ്ങളില്‍ എഴുത്തുകാരന്റെ മനോധര്‍മ്മം കലര്‍ന്ന്, കാണപ്പെട്ടതിനേക്കാള്‍ ദരിദ്രമോ സമ്പന്നമോ ആയാവാം ഗുരു കാണിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗുരുദര്‍ശനങ്ങള്‍ നിരന്തരം നിരവധി വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു.
ജീവിതത്തെയും ലോകത്തെയും പറ്റി നാരായണഗുരു മുന്നോട്ടുവെച്ച ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഗുരുവിനെ പുനര്‍നിര്‍മ്മിക്കുന്ന പുസ്തകമാണ് ഗുരുചിന്തന: ഒരു മുഖവുര. ഡി സി ബുക്‌സും മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബര്‍ കൂട്ടായ്മയും ചേര്‍ന്നാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ഗദ്യം, സര്‍ഗ്ഗരചന എന്ന ഭേദമില്ലാതെ മൗലികതയുടെ ഒരു മലയാളം സാധ്യമാണോ എന്ന് പരീക്ഷിക്കുകയാണ് ഡി സി ബുക്‌സ് ഉരു ഗ്രന്ഥാവലി.
ശങ്കരാചാര്യരെ ദാര്‍ശനികതലത്തില്‍ പിന്തുടരുന്ന ആധ്യാത്മികനേതാവ് എന്ന നിലയ്ക്ക് ശ്രീനാരായണഗുരുവിനെ സങ്കല്‍പ്പിക്കാന്‍ പലരും വ്യഗ്രത കാട്ടാറുണ്ട്. എന്നാല്‍ ഗുരുവിന്റെ സാഹിത്യത്തെ ആസ്പദമാക്കി ആ നിഗമനത്തെ ഖണ്ഠിക്കുകയാണ് ഗുരുചിന്തന: ഒരു മുഖവുര എന്ന പുസ്തകം. തങ്ങള്‍ക്കു മുമ്പേ പരിചിതമായ ഒരു ചിന്തനരീതിയാണ് ഗുരു അവതരിപ്പിക്കുന്നത് എന്ന മുന്‍ധാരണ കൊണ്ടാണ് വേറൊരു ചിന്താപാരമ്പര്യമായി ഗുരുവിന്റെ കാഴ്ചപ്പാടുകളെ പരിഗണിക്കാന്‍ പ്രയാസമാകുന്നതെന്ന് പുസ്തകം വ്യക്തമാക്കുന്നു.
ഗ്രന്ഥകര്‍ത്താവിന്റെ സ്ഥാനത്ത് ഒരു പേരില്ലാതെ വരുന്ന പുസ്തകമാണ് ഗുരുചിന്തന: ഒരു മുഖവുര. ഉരുവിന് ഉരുവം നല്‍കിയ പ്രശസ്ത ചിത്രകാരനും ശില്‍പിയുമായും കൊച്ചി മുസ്സരീസ് ബിനാലയുടെ സ്ഥാപകാംഗവുമായ റിയാസ് കോമു ആണ് പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സ്വയംപര്യാപ്തമായ ഒരു ആര്‍ടിസ്റ്റ് സമുദായം കെട്ടിപ്പെടുക്കാനും കലാരചനകള്‍ക്ക് കേരളത്തില്‍ മെച്ചപ്പെട്ട വായനാ സാധ്യതകള്‍ ഉണ്ടാക്കാനുമുളള തുടക്കം കൂടിയായ ‘ഉരു ആര്‍ട്ട് ഹാര്‍ബര്‍’ റിയാസ് കോമുവിന്റെ നേതൃത്വത്തിലാണ് യാഥാര്‍ഥ്യമായത്. പുസ്തകപ്രകാശനം, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ ഉണ്ടാക്കുക, കാലികപ്രസക്തിയുള്ള ഡോകുമെന്ററികള്‍ നിര്‍മിക്കുക, ആര്‍ട്ടിസ്റ്റ് വര്‍ക്ക് ഷോപ്പുകള്‍, ആര്‍ട്ട് ക്യാമ്പുകള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സംഗീതാവതരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുക തുടങ്ങി കലാകാരന് സ്ഥിരതയും വരുമാനവും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള ഇടം എന്ന ആശയസാഫല്യമാണ് ഇതിലൂടെ പൂര്‍ണ്ണതയിലെത്തിയത്.
The post ഗുരുചിന്തന: ഒരു മുഖവുര- ശ്രീനാരായണഗുരു വേറിട്ട കാഴ്ചപ്പാടില്‍ appeared first on DC Books.