ഡി സി ബുക്‌സിന്റെ കേരളം 60 ഗ്രന്ഥപരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമായ ബാര്‍/ബേറിയന്‍സ്(മദ്യവും മലയാളിയും) തൃശ്ശൂര്‍ കേരളസാഹിത്യ അക്കാദമി ബഷീര്‍വേദിയില്‍വെച്ച് പ്രകാശിപ്പിക്കുന്നു. ഡിസംബര്‍ 5ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന പുസ്തകപ്രകാശനചടങ്ങില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
മദ്യവും മലയാളിയും തമ്മിലുള്ള ബന്ധത്തിന്റെ വിവിധമാനങ്ങളെ പരിശോധിക്കുന്ന രസകരമായ കുറിപ്പുകളടങ്ങിയ പുസ്തകമാണ് ബാര്‍/ബേറിയന്‍സ്(മദ്യവും മലയാളിയും). കേരളപ്പിറവിയുടെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന പരമ്പരയാണ് കേരളം 60. കേരളക്കരയുടെ വളര്‍ച്ചഘട്ടങ്ങളുടെ പലമേഖലകളെ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ പെടുന്നതാണ് ഈ പുസ്‌കതകവും.
മാര്‍ജാരന്‍, പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം, മളയോടൊപ്പം മായുന്നത്, അടുത്തബെല്ലോടുകൂടി ജീവിതം ആരംഭിക്കും, തുടങ്ങിയ പുസ്തകങ്ങളുടെ കര്‍ത്താവായ മണിലാലാണ് ‘ബാര്‍ / ബേറിയന്‍സ് മദ്യവും മലയാളിയും‘ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.