വാര്‍ത്തകള്‍ക്കപ്പുറം വീക്ഷണം അവതരിപ്പിക്കുകയാണ് പത്രങ്ങളിലെ പംക്തികള്‍ ചെയ്യുന്നത്. അത്തരത്തിലുള്ള കോളമിസ്റ്റലുകളെ വിശദമായി പരിചയപ്പെടുത്തുകയാണ് എന്‍ പി രാജേന്ദ്രന്‍ തന്റെ വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍ എന്ന പുസ്തകത്തിലൂടെ. മലയാളത്തിലെ പത്രപംക്തിയുടെ ചരിത്രം രേഖപ്പെടുത്തുക എന്ന ഏറെ ദുഷ്‌കരമായ കര്‍മ്മം രാജേന്ദ്രന്‍ വിജയകരമായി നിറവേറ്റിയിരിക്കുന്നു. പഴയകാല പത്രങ്ങള്‍ തേടിപ്പിടിച്ചെടുക്കുക എന്നതു മാത്രമല്ല, ലേഖക നാമം ഉപയോഗിക്കാതെയും പല തരം തൂലികാനാമങ്ങള്‍ ഉപയോഗിച്ചും കോളമെഴുതിയവരുടെ യഥാര്‍ത്ഥ നാമം കണ്ടെത്തുക എന്നതും ദുഷ്‌കരമാണല്ലോ. 56 പംക്തീകാരന്മാരെയാണ് ഇതില്‍ പരിജയപ്പെടുത്തുന്നത്.
ഒരോരുത്തരുടേയും പംക്തിയുടെ ഒരു മാതൃകയും എടുത്തുചേര്‍ത്തിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായാണ് കേരളത്തിലെ പംക്തീകാരന്മാ വിശദമായി പരിചയപ്പെടുത്തുന്ന ഒരു കൃതി ഉണ്ടാകുന്നത്. മാതൃഭൂമിയില്‍ തുടര്‍ച്ചയായി ഇന്ദ്രന്‍ എന്ന പേരില്‍ വിശേഷാല്‍ പ്രതി എന്ന പംക്തി കൈകാര്യം ചെയ്ത വ്യക്തിയാണ് ഈ ചരിത്ര ദൗത്യം നിര്‍വ്വഹിച്ചത് എന്നതും ഒരു പ്രത്യേകതയാണ്.
ഡി സി ബുക്‌സിന്റെ കേരളം 60 എന്ന പരമ്പരയില്‍ ഉള്‍പ്പെട്ടതാണ് വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍ എന്ന പുസ്തകം.