നിരന്തരമായി വേട്ടയാടപ്പെട്ട എഴുത്തുകാരിയാണ് തസ്‌ലിമ നസ്‌റിന്‍. പല ഘട്ടങ്ങളില്‍, പല ദേശങ്ങളിലേക്ക് അവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. ജയ്പൂര്‍ ഒടുവില്‍ ഡല്‍ഹിയിലേക്കും. അങ്ങനെ പല സെഫ്‌ഹോമിലേക്കും മാറിത്താമസിക്കേണ്ടി വന്ന തസ്‌ലിമയുടെ ഏറ്റവും പുതിയ പുസ്തകമാണ് EXILE a memoir.
EXILE a memoir ഇപ്പോള്‍ പ്രകാശിതമാവുകയാണ്. ഡിസംബര്‍ 8ന് വൈകിട്ട് 5.30ന് തിരുവനന്തപുരം കരിമ്പനാല്‍ സ്റ്റാച്യു അവന്യുവില്‍(സ്റ്റാച്യു ജംഷന്‍) പ്രവര്‍ത്തിക്കുന്ന ഡി സി ക്രോസ് വേഡ് സ്‌റ്റോറിലും, ഡിസംബര്‍ 9 ന് വൈകിട്ട് 5.30ന് കൊല്ലം ചിന്നക്കടയിലുള്ള ഡി സി എക്‌സ്‌പ്ലോര്‍ സ്‌റ്റോറിലുമാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും തസ്‌ലിമ നസ്‌റിന്‍ പുസ്തകം പ്രകാശനം ചെയ്യും.
ഒരു പുസ്തകം എഴുതിയതിന്റെ പേരില്‍ മതമൗലീകവാദികളാല്‍ ക്രൂശിക്കപ്പെട്ടെ ഇപ്പോഴും അവരാല്‍ ഭയപ്പെട്ടു കഴിയുന്ന തസ്‌ലിമ നസ്‌റിന്‍, തന്റെ ജീവിതത്തിലുടലെടുത്ത കടുത്ത പ്രതിസന്ധി ഘട്ടങ്ങളും അത് ബാക്കിവെച്ച വേദനകളും വെളിപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ. മാത്രമല്ല ജീവിത പ്രതിസന്ധിയില്‍ തന്നെ തള്ളിക്കളഞ്ഞവരെയും ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചവരെയും തസ്‌ലിമ ഈ പുസ്തകത്തില്‍ ഓര്‍ക്കുന്നു. തന്നെ നേരില്‍ കണ്ടിട്ടില്ലാത്തവരും അറിയാത്തവര്‍ പോലും വേട്ടയാടിയെന്നും, തലയ്ക്ക് വിലയിടുകയും കോലം കത്തിക്കുകയും ചയ്തുവെന്നും അവര്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. മാത്രമല്ല നിയമപാലകരുടെ മുന്നില്‍ വച്ചാണ് ഇതെല്ലാം നടന്നതെന്നും സംരക്ഷിക്കേണ്ട അവര്‍ അതിന് മൗനാനുവാദം നല്‍കിയെന്നും തസ്‌ലിമ തുറന്നടിക്കുന്നു….
തസ്‌ലിമ തന്റെ ജീവിതനിഴല്‍പ്പാടുകള്‍ വരച്ചിട്ട EXILE a memoir പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മഹര്‍ഗയ ചക്രബര്‍ത്തിയാണ് പുസ്തകത്തിന്റെ ഇംഗ്ലിഷ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.