എന്തായിരുന്നു ജോൺ ? ജോണിന്റെ സിനിമ കണ്ടിട്ടില്ലാത്ത ആളുകൾ എന്തിനാണ് വർഷംതോറും ജോണിനെ അനുസ്മരിപ്പിക്കുന്നത് ? എങ്ങിനെയാണ് ജോൺ ഒരു മിത്തായി മാറിയത് ? ജോൺ എബ്രഹാമിനെ പറ്റിയുള്ള ഒരു വിഭാഗത്തിന്റെ പൊതുവായ സംശയങ്ങളാണ്. ജോൺ ഒരു ഫോക് ലോർ ആണ്. മാധ്യമങ്ങളല്ല ജോണിന് ഒരു വിഗ്രഹസ്വരൂപം നൽകിയത്.ജോൺ നേരിട്ട് ഇടപഴകിയിട്ടുള്ള പതിനായിരക്കണക്കിന് മനുഷ്യരാണ് ജോണിന് ഒരു മഹാബിംബത്തിന്റെ പ്രതിച്ഛായ നൽകിയത്. ജോൺ ജീവിതം കൊണ്ടാണ് ആത്മാവിഷ്‌കരണം നടത്തിയത്.കലയുടെ പ്രചാരകനായിരുന്നു ജോൺ.ജോലി ചെയ്തു കൊടുംബം പുലർത്തുന്ന ഒരു ശരാശരി പൗരന്റെ രഹസ്യ സ്വപ്നത്തെയാണ് ജോൺ പറന്നു നടക്കുന്ന സ്വന്തം ജീവിതത്തിലൂടെ പ്രതിനിധീകരിച്ചത്.
മലയാളമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ കലഹപ്രിയന്റെയും നാടോടിയുടെയും വിധ്വംസകനായ അരാജകവാദിയുടെയും പ്രതിച്ഛായ ഒരു മറയുമില്ലാതെ ആവിഷ്‌കരിച്ച സൃഷ്ടികളാണ് ജോണ്‍ ഏബ്രഹാമിന്റെ കഥകള്‍ എന്ന പുസ്തകത്തില്‍. ലോകോത്തര കഥകൾക്ക് കിടപിടിക്കാവുന്ന ഈ കഥകളിലൂടെ ഓരോ വായനക്കാരനും യഥാർത്ഥത്തിൽ പച്ചയായ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെത്തന്നെയാണ് കടന്നുപോകുന്നത്. അനിശ്ചിതമായ കാലത്തിന്റെയും ജീവിതത്തിന്റെയും സങ്കീര്‍ണ്ണതകള്‍ അടയാളപ്പെടുത്തുന്ന 24 കഥകളാണ് ഇതിലുള്ളത്.
സിനിമ ഒരു സൗഹൃദ ഭവനമാണ് എന്ന ജോണിന്റെ വാദത്തിന്റെ ജനകീയതയാണ് അദ്ദേഹത്തിന്റെ സ്വരൂപത്തിന്റെ പ്രസക്തി.ആദ്യ ചിത്രം പ്രിയ , ആദ്യ ഫീച്ചർ ചിത്രം ‘ വിദ്യാർത്ഥികളെ ഇതിലെ ഇതിലെ. അഗ്രഹാരത്തിൽ കഴുതൈ ,ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ ,’അമ്മ അറിയാൻ എന്നിവയാണ് ജോണിന്റെ മറ്റു സിനിമകൾ. ‘കോട്ടയത്ത് എത്ര മത്തായി ഉണ്ട് ‘ എന്ന കഥയാണ് മലയാള കഥാ സാഹിത്യത്തിൽ ജോൺ എന്ന എഴുത്തുകാരനെ പ്രതിഷ്‌ഠിച്ചത്. അദ്ദേഹത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ചില കുറിപ്പുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരന്‍ സക്കറിയ, നിരൂപകന്‍ എന്‍.ശശിധരന്‍, കെ.എന്‍.ഷാജി എന്നിവരുടെ ലേഖനങ്ങളാണിവ. ജോണിനെ ഇന്നും സ്‌നേഹിക്കുന്നവര്‍ക്കുള്ള ഒരു ഉത്തമ ഉപഹാരമാണ് ജോൺ ഏബ്രഹാമിന്റെ കഥകള്‍.പുസ്തകത്തിന്റെ മൂന്നാം പതിപ്പാണ് ഡി സി ബുക്സ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്