”വാക്കിനോളം തൂക്കമില്ലീ-
ഊക്കന്‍ ഭൂമിക്കുപോലുമേ…”
കുഞ്ഞുണ്ണിമാഷിന്റെ വരികള്‍ എന്നും നമ്മെ ചിന്തിപ്പിക്കുന്നതാണ്. വാക്കാണ് സര്‍വ്വവും. ഉണരുന്നതും ഉറങ്ങുന്നതും വാക്കുകള്‍കേട്ടാണ്. വാക്കുകളുടെ കരുത്തിനെ നമ്മള്‍ തിരച്ചറിയണം. ചിന്തകള്‍ക്കും മീതെയാണ് വാക്കുകളുടെ ശക്തി. മൂര്‍ച്ചയെറിയ കത്തിയേക്കാള്‍ മൂര്‍ച്ചയേറിയ ആയുധം വാക്കാണ്. അര്‍ത്ഥങ്ങളും അര്‍ത്ഥാന്തരസ്യാസങ്ങളും, നാനാര്‍ത്ഥങ്ങളുമുള്ള വാക്കുകള്‍ കൈമുതലായുള്ളവന്‍ പ്രഭാഷകനാണ്. പക്ഷേ നല്ല പ്രഭാഷകനാവണമെങ്കില്‍ വാക്കുകളെ അനുയോജ്യമായ സ്ഥലത്ത് പ്രയോഗിക്കണം. ഒരു പ്രാസംഗികന് സമൂഹത്തെ നന്‍മയിലേക്കും തിന്മയിലേക്കും നയിക്കാന്‍ കഴിയും. ശ്രോദ്ധാക്കളെ വാക്കുകൊണ്ട് മയക്കി പാട്ടിലാക്കുന്ന വിദ്യയാണ് പ്രഭാഷണം എന്നു പറഞ്ഞാലും തെറ്റില്ല. പക്ഷേ..അളന്നുതൂക്കിവേണം സംസാരിക്കാന്‍.
ഇന്നെത്തെ തലമുറയ്ക്ക് ഒരു നല്ല പ്രഭാഷകന്‍ എങ്ങനെയാവണം എന്ന് കാട്ടിത്തരുന്ന പുസ്തകമാണ് സി എസ് റജികുമാറിന്റെ പ്രഭാഷകന്റെ പണിപ്പുര എന്ന പുസ്തകം. ഒരു പ്രാസംഗികനാകാന്‍ എന്തെല്ലാം ചെയ്യാം. അതിനായി എങ്ങനെ പ്രയത്‌നിക്കാം എന്നീ കാര്യങ്ങള്‍ വിശദീകരിക്കുന്ന പുസ്തകമാണ് പ്രഭാഷകന്റെ പണിപ്പുര. വാക്കുകളില്‍ ഉര്‍ജ്ജവും, അവതരണത്തില്‍ ആകാംക്ഷയും നിറച്ച് സംസാരിക്കുമ്പോഴാണ് പ്രസംഗം എന്ന കല പ്രായോഗിക പരീശീലത്തിലൂടെ സ്വായത്തമാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഘുപാഠങ്ങളുമാണ് പ്രഭാഷകന്റെ പണിപ്പുര എന്ന ഗ്രന്ഥത്തില്‍ ലളിതമായി പ്രതിപാദിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയോജനകരമായ, ഭാഷാശുദ്ധിയും ഭാവാനാശുദ്ധിയും വശമാക്കാനുള്ള ഒരു കൈപ്പുസ്തകമാണ് റജികുമാര്‍ തയ്യാറാക്കിയ പ്രഭാഷകന്റെ പണിപ്പുര. മലയാളത്തിലെ പ്രശസ്ത കവി വി മധുസൂദനന്‍നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
‘വാക്കുമുട്ടിയ തലമുറകള്‍ക്ക് ഇത് വചനവിളക്കായി മാറും. കളംവറ്റിയ സ്വരങ്ങള്‍ക്ക് ഇത് പുതിയ ഉൗര്‍ജ്ജധാരയാകും. നാഭീബന്ധമറ്റുേപായ ഓര്‍മ്മകെള വീണ്ടും ജ്വലിപ്പിക്കാന്‍ ഇൗ ്രഗന്ഥത്തിന് സാധിക്കും. ഓരോ വക്താവിലും ഒാരോ ശ്രോതാവിലും ആത്മശക്തി ശ്രവിപ്പിക്കാനുള്ള ചില ശീലതന്ത്രങ്ങള്‍ ഇൗ ഗ്രന്ഥത്തില്‍ അേദ്ദഹം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇരുപത്തിെയാന്ന് ഹ്രസ്വാധ്യായങ്ങളിലായി പ്രഭാഷണകലയുെട ഘടകങ്ങെള സമ്രഗമായി സ്പര്‍ശിക്കുന്ന ഇൗ ഗ്രന്ഥം പ്രഭാഷകെന്റ വ്യക്തിത്വം, മാനസഗതി, ആത്മോന്നതി എന്നിവേയയും സ്പര്‍ശിക്കുന്നു’- എന്ന് മധുസൂദനന്‍നായര്‍ അഭിപ്രായപ്പെടുന്നു.