‘കേസരി ബാലകൃഷ്ണപിള്ളയുടെ ആ മഹിതകാലം മുതല്‍ക്ക്, അന്യദേശങ്ങളിലും ഭാഷകളിലുമുണ്ടായ അന്യസര്‍ഗ്ഗാത്മകതയുടെ മലയാളവിവര്‍ത്തനങ്ങളിലൂടെയാണ് നാം ലോകകഥയുടെ വിശ്വരൂപം ദര്‍ശിച്ചത്. മലയാളകഥ പില്‍കാലത്ത് കൈവരിച്ച വരേണ്യതയ്ക്ക് വലിയൊരളവില്‍ നാം ആ വിവര്‍ത്തന ശ്രമങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ ഒറ്റയൊറ്റയായി തിളങ്ങിയ അത്തരം സാഹിത്യശ്രമങ്ങളുടെ ഒരു വലിയ ചാകര മലയാളത്തിന്റെ തീരത്തണയുകയാണ്. അതിന് ഒരു വലിയ നമസ്‌ക്കാരം ഓരോ മലയാളിയിയും സമര്‍പ്പിക്കേണ്ടതുണ്ട്.’
മലയാളത്തിലെ പ്രശസ്ത കഥാകാരനും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന്റെ വാക്കുകളാണിത്. വിശ്വപ്രസിദ്ധമായ ലോക കഥാകരന്മാരുടെ അനശ്വരകഥകള്‍ മലയാള ഭാഷയ്ക്ക് സ്വന്തമാകാന്‍ ഒരുങ്ങുന്നതിനെ കുറിച്ചാണ് സുഭാഷ് ചന്ദ്രന്റെ ഈ വാക്കുകള്‍. അദ്ദേഹം പറഞ്ഞതുപോലെ മലയാള ചെറുകഥയും നോവലും, നാടകവും എല്ലാം വിവര്‍ത്തകൃതികളിലൂടെയാണ് മലയാളത്തിന് സ്വന്തമായത്. അവ നമ്മുടെ സാഹിത്യചരിത്രത്തെ സമ്പുഷ്ടമാക്കുന്നതില്‍ മുഖ്യ പങ്കാണ് വഹിച്ചത്. ഇപ്പോഴിതാ കഥാസാഹിത്യത്തിന് തന്നെ അഭിമാനനേട്ടവുമായി ടോള്‍സ്‌റ്റോയ്, മോപ്പസാങ്, തുര്‍ഗനീവ്, ജാക്ക് ലണ്ടന്‍, ബ്രാം സ്‌റ്റോക്കര്‍, ആര്‍ എല്‍ സ്റ്റീവന്‍സണ്‍ ജെയിംസ് ജോയ്‌സ്, മാക്‌സിം ഗോര്‍ക്കി, മാര്‍ക്ക് ട്വെയ്ന്‍, ഡി എച്ച് ലോറന്‍സ്, ടാഗോര്‍, ദസ്തയേവ്‌സ്‌കി, സ്റ്റീഫന്‍ ക്രെയ്ന്‍, ഒ ഹെന്ററി, ആര്‍തര്‍ കോനന്‍ ഡോയല്‍, ഗോഗള്‍, തുടങ്ങി ലോകപ്രശസ്ത കാഥികരുടെ കഥകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ് ലോക ക്ലാസിക് കഥകള്‍ എന്ന പേരില്‍.
അവസ്മരണീയമായ കഥാസന്ദര്‍ഭങ്ങളും വിസ്മയിപ്പിക്കുന്ന ഭാവനയും കാലതിവര്‍ത്തിയായ കഥാപാത്രങ്ങളും ഉള്‍ക്കൊള്ളുന്ന ലോക കഥകളില്‍ തന്നെ ഏറ്റവും മികവുറ്റ കഥകളുടെ സമാഹാരമാണ് ലോക ക്ലാസിക് കഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന്റെ കാഥികനും ജ്ഞാനപീഠജേതാവുമായ എം ടി വാസുദേവന്‍ നായര്‍, കഥാനിരൂപകപ്രതിഭകളായ ഡോ.എം എം ബഷീര്‍, ഡോ. വി രാജാകൃഷ്ണന്‍ എന്നിവരാണ് ക്ലാസിക് കഥകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ലോകസാഹിത്യസൗന്ദര്യം ഉള്‍ക്കൊള്ളുന്ന പരിഭാഷയില്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വായിച്ചാസ്വദിക്കാവുന്ന കഥകളുടെ വലിയൊരു ലോകം തുറന്നുതരുന്ന ഈ ബൃഹദ് സമാഹാരം ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് തയ്യാറാക്കുന്നത്. അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വായനക്കരാക്ക് പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ കുറഞ്ഞവിലയില്‍ (2499 രൂപയ്ക്ക്) ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പര്‍ക്കാണ് ഈ സുവര്‍ണ്ണവരസരം ലഭിക്കുന്നത്. തുക തവണകളായും അടയ്ക്കാവുന്നതാണ്. 1000 + 1499 എന്നിങ്ങനെ രണ്ടുതവണകളായും, 1000, 1000, 699 രൂപ എന്നിങ്ങനെ മൂന്നുതവണയായും പണം അടച്ച് പുസ്തകം സ്വന്തമാക്കാം.
ലോക ക്ലാസിക് കഥകളുടെ പ്രി പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു…ലോക സാഹിത്യകാരന്മാരുടെ കഥകളുടെ ആദ്യ കോപ്പി സ്വന്തമാക്കാന്‍ onlinestore.dcbooks.com ലൂടെ ഓണ്‍ലൈനായും, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ നേരിട്ടും ബുക്ക്‌ചെയ്യാവുന്നതാണ്. കൂടാതെ ഡി സി ബുക്‌സ്, കോട്ടയം-688 001 എന്ന വിലാസത്തില്‍ മണിയോടര്‍/ ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ സ്വന്തമാക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ.. 9947055000, 984633336..