Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

സർവ്വീസ് സ്റ്റോറി –എന്റെ ഐ.എ.എസ്.ദിനങ്ങൾ

$
0
0

malayattorr
കൊല്ലത്തെ സ്കൂൾ വിദ്യാഭ്യാസ കാലത്ത് വായനയുടെ ലോകത്തേക്ക്‌ കടന്ന മലയാറ്റൂർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ മലയാള നോവല്‍ സാഹിത്യത്തിലും കഥയിലും ചിത്രകലയിലും കാര്‍ട്ടൂണിലും ചലച്ചിത്രത്തിലും ഒരേപോലെ വ്യാപരിച്ച പ്രതിഭയായിരുന്നു. വേരുകള്‍, യന്ത്രം, യക്ഷി, ആറാം വിരല്‍, ശിരസ്സില്‍ വരച്ചത്, രക്തചന്ദനം തുടങ്ങിയ നോവലുകളിലൂടെ മലയാളി മനസ്സിൽ മായാത്ത സ്ഥാനമാണ് മലയാറ്റൂരിനുള്ളത്. നിയമബിരുദവും ഐ ഐ എസ്സും നേടി സബ്കളക്ടർ, കളക്ടർ, സെക്രട്ടറി, റവന്യൂബോർഡ്‌ മെമ്പർ എന്നീ നിലകളിൽ ഔദ്യോഗിക ജീവിതം നയിച്ച മലയാറ്റൂരിന്റെ ആത്മകഥയല്ല ‘സർവ്വീസ് സ്റ്റോറി – എന്റെ ഐ.എ.എസ്.ദിനങ്ങൾ’ മറിച്ച് തന്റെ ആത്മബന്ധങ്ങളിൽ അനുഭവിച്ചറിഞ്ഞ സ്നേഹ നൊമ്പരങ്ങളാണ്.

വളരെ സത്യസന്ധമായി എഴുതിയ പുസ്തകത്തിലെ വരികളെല്ലാം തന്നെ ഫെയര്‍ കമന്റിനപ്പുറം പോകാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം തുടക്കത്തില്‍ പറയുന്നു. ഒഴുകി നടന്ന തന്റെ ജീവിതത്തിൽ പഠിച്ച കാര്യങ്ങളെ കുറിച്ചും കണ്ടുമുട്ടിയ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം പേരുടെ ഓര്‍മ്മക്കുറിപ്പുകളാണ് സർവ്വീസ് സ്റ്റോറി – എന്റെ ഐ.എ.എസ്.ദിനങ്ങൾ. പുസ്തകത്തിൽ ആരെയും നൊമ്പരപ്പെടുത്തതിരിക്കാൻ മലയാറ്റൂർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഈ കുറിപ്പുകള്‍ എഴുതുമ്പോള്‍ സാക്ഷിക്കൂട്ടില്‍ കയറിനില്‍ക്കുന്ന തോന്നലാണ് എന്നും അദ്ദേഹം പറയുന്നു. സാക്ഷി പറയും മുന്‍പ് സത്യവാചകം പറയണം. ‘ ഞാന്‍ സത്യം പറയും, മുഴുവന്‍ സത്യവും പറയും; സത്യമല്ലാതെ മറ്റൊന്നും പറയുകയില്ല’. തന്റെ ഓര്‍മ്മക്കുറിപ്പില്‍ ഇങ്ങനെ പറയാന്‍ സന്നദ്ധനല്ല എന്നും അതിന് കാരണം മുഴുവന്‍ സത്യവും പറയാന്‍ പറ്റില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഈ ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടന്നപ്പോള്‍ കോപവും സങ്കടവും ഉണ്ടായിട്ടുണ്ടെന്നും ഇത് എഴുതുമ്പോള്‍ ആ വികാരങ്ങള്‍ ഇല്ല എന്നും പറയുന്നു. കാരണം ഇത് എഴുതുമ്പോള്‍ അവ നടന്നിട്ട് ഒരുപാട് കാലമായെന്നും താനും ഇപ്പോള്‍ പാകപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് മലയാറ്റൂര്‍ തന്റെ ഓര്‍മ്മകളിലേക്ക് കടക്കുന്നത്.

1986 ലാണ് സര്‍വ്വീസ് സ്‌റ്റോറി – എന്റെ ഐ.എ.എസ് ദിനങ്ങള്‍ ആദ്യമായി പ്രസിദ്ധീകൃതമാകുന്നത്. 1997 ല്‍ പുറത്തിയ ആദ്യ ഡിസി പതിപ്പിന്റെ ഒൻപതാം പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്.

മലയാറ്റൂരിന്റെ ഇരുപതിലധികം കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേരുകള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും യന്ത്രം വയലാര്‍ അവാര്‍ഡും സാഹിത്യ പ്രവര്‍ത്തക അവാര്‍ഡും നേടിയിട്ടുണ്ട്. 1997 ഡിസംബര്‍ 27ന് അദ്ദേഹം അന്തരിച്ചു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>