ഡിസംബര്‍ മാസത്തിലെ ആദ്യ വാരം കടന്നുപോകുമ്പോള്‍ മലബാറിലെ ഭക്ഷണധൂര്‍ത്തിന്റെ ചിത്രം വരച്ചുകാട്ടിയ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥാസമാഹാരമാണ് പുസ്തകവിപണിയില്‍ മുന്നില്‍ നില്‍ക്കുന്നത്. കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.
എല്‍ ഡി സി ടോപ്പ് റാങ്കര്‍, എം ജിഎസ് നാരായണന്റെ കേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍, ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, ബെന്യാമിന്റെആടുജീവിതം , ഉമാദത്തന്റെ കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം, കലാം കഥകള്‍, കഥകള്‍ ഉണ്ണി ആര്‍,, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, സോണിയാ റെഫീക്കിന്റെ ഹെര്‍ബേറിയം, മീരയുടെ നോവല്ലകള്‍ എന്നിവാണ് ബെസ്റ്റ് സെല്ലറിന്റെ ആറു മുതലുള്ള സ്ഥാനങ്ങളില്‍ എത്തിയ പുസ്തകങ്ങള്‍.
എന്നാല്‍ മലയാളസാഹിത്യത്തെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ക്ലാസിക് കൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ്. ഒരു സങ്കീര്‍ത്തനം പോലെ, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, പി കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, എം ടിയുടെ രണ്ടാമൂഴം, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,ബഷീറിന്റെ ബാല്യകാല സഖി, മാധവികുട്ടിയുടെ ഒറ്റടിപ്പാത, എന്നിവയാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്.
വിവര്‍ത്തനകൃതികളില്‍ കലാമിന്റെ അഗ്നിച്ചിറകുകളാണ് മുന്നില്‍. പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ്,ചാരസുന്ദരി, അഡല്‍റ്ററി, പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ തുടങ്ങിയ പുസ്തകങ്ങളും ബെസ്റ്റ് സെല്ലറില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.