Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

നെയ്യാറ്റിന്‍കര വാസുദേവന്‍ അനുസ്മരണം സെപ്റ്റംബര്‍ 3ന്

$
0
0

vasudhevanപ്രശസ്ത കര്‍ണാടക സംഗീതജ്ഞനായിരുന്ന നെയ്യാറ്റിന്‍കര വാസുദേവന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച നെയ്യാറ്റിന്‍കര വാസുദേവന്‍ ഫൗണ്ടേഷനും(മണിരംഗ്) തൃപ്പുണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ സംഗീതസഭയും സംയുക്തമായി നെയ്യാറ്റിന്‍കര വാസുദേവന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 3 ശനിയാഴ്ച വൈകിട്ട് 5.30ന് തൃപ്പുണിത്തുറ എന്‍ എം ഫുഡ് വേള്‍ഡ്ഹാളിലാണ് അനുസ്മരണ സമ്മേളനം. അനുസ്മരണസമ്മേളനത്തോടനുബന്ധിച്ച് പുസ്തകപ്രകാശനം, സംഗീതസദസ്സ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

വൈകിട്ട് 5.30 ന് തൃപ്പുണിത്തുറ ലായം റോഡിലുള്ള എന്‍ എം ഫുഡ്‌വേള്‍ഡ്ഹാളില്‍ നടക്കുന്ന പരിപാടി പ്രശസ്ത സിനിമാ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനവും അനുസ്മരണപ്രഭാഷണവും നടത്തും. ശ്രീപൂര്‍ണ്ണത്രയീശ സംഗീതസഭ പ്രസിഡന്റ്പി എസ് രാമന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതത്തെ ആസ്പദമാക്കി കൃഷ്ണമൂര്‍ത്തി രചിച്ച് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘ചിട്ടസ്വരങ്ങള്‍’ പ്രശസ്ത നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ പ്രകാശിപ്പിക്കും.

വയലിന്‍ വിദ്വാന്‍ നെടുമങ്ങാട് ശിവാനന്ദന്‍, നെയ്യാറ്റിന്‍കര വാസുദേവന്റെ മകന്‍ വി ജയരാജ്, ശിഷ്യരായ ചന്ദ്രിക ബാലചന്ദ്രന്‍, വാഴമുട്ടം ചന്ദ്രബാബു എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങും. നാടകകൃത്ത് വെണ്‍പകല്‍ ഗണേഷ് പുസ്തകം പരിചയപ്പെടുത്തും. കൃഷ്ണമൂര്‍ത്തി പ്രതിസ്പന്ദനവും പ്രൊഫ. വൈക്കം വേണുഗോപാല്‍ കൃതജ്ഞതയും പറയും. തുടര്‍ന്ന് മല്ലാടി ബ്രദേഴ്‌സ് സംഗീതക്കച്ചേരി അവതരിപ്പിക്കും. മല്ലാടി ബ്രദേഴ്‌സ് ശ്രീറാം പ്രസാദ്, രവികുമാര്‍ (വായ്പാട്ട്) ടി എച്ച് സുബ്രഹ്മണ്യന്‍(വയലിന്‍), നാഞ്ചില്‍ എ ഏര്‍ അരുള്‍(മൃദംഗം), പയ്യന്നൂര്‍ ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ പങ്കെടുക്കും.

The post നെയ്യാറ്റിന്‍കര വാസുദേവന്‍ അനുസ്മരണം സെപ്റ്റംബര്‍ 3ന് appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>