ജീവിതത്തില്‍ നാം ഏറെസന്തോഷിക്കുന്ന നിമിഷങ്ങളിലൊന്ന് കുട്ടികളുമായി ഇടപഴകുന്ന വേളയാണ്. കവിളില്‍ പാതി വിടര്‍ന്ന
പാല്‍പുഞ്ചിരി, മഷിയിട്ട കണ്ണില്‍ നിന്നും ചാലിട്ടോഴുകുന്ന നീര്‍മുത്തുകള്‍. ആദ്യത്തെ വാക്ക്..മൃദുലപാദങ്ങളുടെ ലയവിന്യാസങ്ങള്‍.. അവര്‍ അങ്ങനെ വളരുന്നത് അടുത്തറിയുക എന്തൊരു അനുഭൂതിയാണ്..! എന്റെ മകനെ/ മകളെ ഞാന്‍ ഡോക്ടറാക്കും എഞ്ചീനീയറാക്കും ബിസിനസ്സുകാരനാക്കും എന്നൊക്കെയാണ് ഓരോ രക്ഷകര്‍ത്താക്കളുടെയും ആഗ്രഹം. അതിനനുസരിച്ച പഠനങ്ങളും പഠന സംവിധാനങ്ങളും അവര്‍ക്ക് ഒരുക്കികൊടുക്കുകയും ചെയ്യും. എന്നാല്‍ ഇവരാരും കുട്ടികളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നില്ല.
പക്ഷേ കുട്ടികളുടെ വളര്‍ച്ചയുടെ ഒരോഘട്ടവും, അവന്റെ ആഗ്രഹങ്ങള്‍, പഠനത്തിലുള്ള കഴിവ്, മാനസിക വളര്‍ച്ച,ചിന്തകള്‍ എല്ലാം രക്ഷകര്‍ത്താക്കള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. രക്ഷകര്‍ത്താക്കള്‍ മാത്രമല്ല അധ്യാപകരും കുട്ടികളെ നന്നായി മനസ്സിലാക്കിയിരിക്കണം. കാരണം കുട്ടികളുടെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങള്‍ കടന്നുപോകുന്നത് വിദ്യാലയങ്ങളിലൂടെയണ്. അതിന് ശാസത്രീയമായ അറിവ് പ്രധാനമാണ്. കുട്ടികളുടെ മാനസികവളര്‍ച്ചാഘട്ടങ്ങളെകുറിച്ച് അറിവ് പകര്‍ന്നുതരുന്ന പുസ്തകമാണ് .വിദ്യാഭ്യാസ മനശാസ്ത്രം
കുട്ടികളുടെ അഭിരുചി, കഴിവുകള്‍, പഠനശേഷി എന്നി മനസ്സിലാക്കിവേണം അവരോട് പെരുമാറാന്‍. വിദ്യാര്‍ത്ഥികളുടെ മനസ്സും അഭിരുചിയും തിരിച്ചറിഞ്ഞ് പഠനപ്രവര്‍ത്തനങ്ങള്‍ സംവിധാനംചെയ്‌തെങ്കില്‍ മാത്രമേ പഠനക്രിയ രസകരവും ഫലപ്രദവുമായ ഒരനുഭവമാക്കാനാവൂ..വിദ്യാഭ്യാസ മനശാസ്ത്രം എന്ന പ്രക്രിയ ശ്രമിക്കുന്നതിനും അതിനാണ്.
അരുണ്‍കുമാര്‍ പി, ശ്രീജിത്ത് എന്നിവര്‍ചേര്‍ന്ന് എഴുതിയ വിദ്യാഭ്യാസ മനശാസ്ത്രം എന്ന പുസ്തകത്തില്‍ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ വിചിക്ഷണര്‍ ഇനിനായി നടത്തിയ പഠനങ്ങളും പരിശ്രമങ്ങളും പരിചയപ്പെടുത്തുന്നു. അധ്യാപകര്‍ക്കും അധ്യാപകവിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും പ്രയോജനപ്രദമായ രീതിയില്‍ വിശദമായി തയ്യാറാക്കിയതാണ് ഈ പുസ്തകം.