‘പുതിയ തലമുറ നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് വിശ്വ ക്ലാസിക് കഥകള്‍. അവയെല്ലാം വായിച്ചുതീര്‍ക്കാന്‍ സാധിക്കുകയില്ലെങ്കില്‍ അവയിലെ പ്രമുഖങ്ങളായ കഥകളങ്കിലും വായിക്കുന്നതായാല്‍ അതിലെ പല ശൈലികളും പല ഉപകഥകളും ഉപമകളും വിവിധവിഷയങ്ങളില്‍ ഉപയോയിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ക്ലാസിക് കഥകളിലെ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ രൂപമെടുക്കുമ്പോള്‍ വിവിധ സ്ഥലങ്ങളിലെ പല വ്യക്തികളുടെയും പ്രതിഫലനങ്ങളായെ അവരെ കാണാന്‍ സാധിക്കു. നോവല്‍ എഴുതുന്നവര്‍ക്കും ചെറുകഥകള്‍ രചിക്കുന്നവര്‍ക്കും പ്രഭാഷണങ്ങള്‍ നടത്തുന്നവര്‍ക്കും ലോക ക്ലാസിക് കഥകളിലെ പല ഏടുകളും നല്കുന്ന സഹായം അവര്‍ണ്ണനീയമാണ്. ആ നിലയ്ക്ക് ഡി സി ബുക്‌സിന്റെ ഈ ഉദ്യമം സമൂഹത്തിലെ പല നിലകളിലുളളവര്‍ക്കും വലിയ സംഭാവനയായി ഭവിക്കുമെന്ന് ദീര്‍ഘദര്‍ശനം നടത്താന്‍ എനിക്കു സാധിക്കും.’
ലോക ക്ലാസിക് കഥകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുക എന്ന ഡി സി ബുക്‌സിന്റെ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുന്ന.. ജസ്റ്റിസ് കെ ടി തോമസിന്റെ വാക്കുകളാണിത്. ലോകസാഹിത്യസൗന്ദര്യം ഉള്‍ക്കൊള്ളുന്ന പരിഭാഷയില്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വായിച്ചാസ്വദിക്കാവുന്ന കഥകളുടെ വലിയൊരു ലോകം തുറന്നുതരുന്ന ബൃഹദ് സമാഹാരമാണ് ലോക ക്ലാസിക് കഥകള്‍.
ഡിമൈ 1/8 സൈസില്‍, നാല് വാല്യങ്ങളും നാലായിരത്തോളം പേജുകളിലുമായാണ് ഈ പുസ്തകം തയ്യാറാക്കുന്നത്. അനശ്വര കഥകളുടെ ബൃഹത് സമാഹാരമായ ലോക ക്ലാസിക് കഥകളുടെ മുഖവില 4000 രൂപയാണ്. എന്നാല്‍ കഥകള്‍ വായിക്കാനും കേള്‍ക്കാനും കാതോര്‍ത്തിരിക്കുന്ന വായനക്കരാക്ക് പ്രി പബ്ലിക്കേഷന്‍ ബുക്കിങിലൂടെ കുറഞ്ഞവിലയില്‍ (2499 രൂപയ്ക്ക്) ലോക ക്ലാസിക് കഥകള്‍ സ്വന്തമാക്കാവുന്നതാണ്. പ്രി പബ്ലിക്കേഷനില്‍ മുന്‍കൂര്‍ പണമടച്ച് ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്കാണ് ഈ സുവര്‍ണ്ണവരസരം ലഭിക്കുന്നത്. തുക തവണകളായും അടയ്ക്കാവുന്നതാണ്. 1000 + 1499 എന്നിങ്ങനെ രണ്ടുതവണകളായും, 1000, 1000, 699 രൂപ എന്നിങ്ങനെ മൂന്നുതവണയായും പണം അടച്ച് പുസ്തകം സ്വന്തമാക്കാം.
ലോക ക്ലാസിക് കഥകളുടെ ആദ്യ കോപ്പി പ്രി പബ്ലിക്കേഷന്‍ ബുക്കിങ് വഴി സ്വന്തമാക്കാന്‍ onlinestore.dcbooks.com ലൂടെ ഓണ്‍ലൈനായും, കേരളത്തിലങ്ങോളമിങ്ങോളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളില്‍ നേരിട്ടും ബുക്ക്‌ചെയ്യാവുന്നതാണ്. കൂടാതെ ഡി സി ബുക്‌സ്, കോട്ടയം-688 001 എന്ന വിലാസത്തില്‍ മണിയോഡര്‍/ ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ സ്വന്തമാക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍- 9947055000, 984633336..