Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ദാലിലെ മതപരിവർത്തനത്തിന്റെ സാമൂഹ്യകാരണങ്ങൾ രേഖപ്പെടുത്തുന്ന നോവൽ

$
0
0

avarthana-pusthakam

കണ്ണൂരിലെ പഴയ ചിറയ്ക്കല്‍ ദേശത്തിന്റെ ഭാഗമായ ദാല്‍ പ്രശസ്തമായത് പുലയാമിഷനിലൂടെയും മിഷനിലൂടെ ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്യപ്പെട്ടവരിലൂടെയുമാണ്. ഫാദര്‍ കയ്‌റോനി എന്ന വ്യക്തി ദാലിലുള്ളവര്‍ക്ക് ഇന്നും മോശയാണ്. പുലയാമിഷനിലൂടെ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടു കിടന്ന ഒരു ജനവിഭാഗത്തിന് പുതിയ പ്രമാണങ്ങളും നിയമങ്ങളും കൊണ്ട് മെരുക്കിയ മെച്ചപ്പെട്ട ജീവിതം നല്‍കിയത് ഫാദര്‍ കയ്‌റോനിയാണെന്ന് ദാലിലെ പരിവര്‍ത്തിതരുടെ പിന്മുറക്കാര്‍ സ്മരിക്കുന്നു.

മലബാറില്‍ ദലിത സമൂഹത്തെ മതപരിവര്‍ത്തനത്തിലേക്ക് നയിച്ച സാമൂഹ്യകാരണങ്ങളെ വിശകലനം ചെയ്ത് അവരുടെ ജീവിതാഭിലാഷങ്ങളെയും വിശ്വാസങ്ങളെയും ചരിത്രത്തിന്റെ അവധാനതയോടെ രേഖപ്പെടുത്തുന്ന നോവലാണ് ആവര്‍ത്തന പുസ്തകം. മതപരിവര്‍ത്തനം വലിയ ചര്‍ച്ചകള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുന്ന ഈ അവസരത്തില്‍ ഏറെ പ്രസക്തമായ ഈ കൃതി രചിച്ചത് അശോകനാണ്.

avarthanaബൈബിള്‍ പഴയ നിയമത്തിലെ പഞ്ചപുസ്തകങ്ങളില്‍ അഞ്ചാമത്തേതാണ് ആവര്‍ത്തന പുസ്തകം. ജാതികള്‍ക്കും വംശങ്ങള്‍ക്കും മേലുള്ള ദൈവീക ഉടമ്പടികള്‍, കല്‍പനകള്‍, നിയമങ്ങള്‍ എന്നിവയുടെ ആവര്‍ത്തനവും വിശദീകരണവും നടപ്പാക്കലുമാണ് അതിലുള്ളത്. മോശാ പ്രവാചകനാണ് അങ്ങനെ ചെയ്യുന്നത്. ദാലില്‍ നടന്ന പരിവര്‍ത്തനത്തിന് ആവര്‍ത്തന പുസ്തകം എന്ന് പേരു നല്‍കിയിരിക്കുന്നത് ഇതിനാലാണ്.

സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഒരു സാമൂഹ്യ പ്രതിഭാസം എന്നനിലയില്‍ പുലയാമിഷന് ഏറെ പ്രാധാന്യമുണ്ട്. ചതുപ്പിന്റെ സ്വഭാവമുള്ള താഴ്‌നിലമായ ദാലിലെ നികൃഷ്ടജീവികളായിരുന്ന പുലയരുടെ ജീവിതവും തുടര്‍ന്ന് പരിവര്‍ത്തനത്തിലൂടെ വന്നുചേര്‍ന്ന ഗുണദോഷങ്ങളും ഹൃദയാവര്‍ജ്ജകമായി വരച്ചിടാന്‍ നോവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ആവര്‍ത്തന പുസ്തകം മികച്ച വായനാനുഭവമായി മാറുന്നു.

ഡി സി നോവല്‍ കാര്‍ണിവല്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ട ഞങ്ങളുടെ മഞ്ഞപ്പുസ്തകം എന്ന നോവലിലൂടെയാണ് അശോകന്‍ ശ്രദ്ധേയനായത്. ഒരപ്പക്കൂടുകാരന്റെ അതിഭാഷണങ്ങള്‍ അടക്കം നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>