Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

ബംഗളൂരു ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ മലയാളത്തിന്റെ സാന്നിദ്ധ്യമായി കെ.ആര്‍. മീര

$
0
0

kr-meera1രാജ്യത്തെ പ്രമുഖ സാഹിത്യോത്സവങ്ങളിലൊന്നായ ബംഗളൂരു ലിറ്ററേചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പില്‍  കെ ആര്‍ മീരയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ചെറുകഥയുമായി ബന്ധപ്പെട്ട് നടന്ന ആദ്യ സെഷനില്‍ പ്രമുഖ ചെറുകഥാകൃത്തുക്കളായ മര്‍സ്ബാന്‍ ഷ്രോഫ്, വിവേക് ഷാന്‍ബാഗ് എന്നിവര്‍ക്കൊപ്പമാണ് മലയാളത്തിന്റെ പ്രിയ കഥാകാരി കെ ആര്‍ മീര പങ്കെടുത്തത്. രണ്ടുദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിന്റെ ഇംഗ്‌ളീഷല്ലാത്ത മറ്റൊരു ഭാഷയ്ക്കും ഇടംലഭിക്കാതിരുന്ന വേദിയില്‍ തന്റെ മാസ്റ്റര്‍പീസായ ‘ആരാച്ചാരു‘മായി മീരയത്തെി. സദസ്യരുടെ ആവശ്യപ്രകാരം ‘ആരാച്ചാരി’ലെ പ്രധാന ഭാഗങ്ങള്‍ മലയാളത്തില്‍ വായിച്ചുകേള്‍പ്പിച്ചും ചോദ്യങ്ങള്‍ക്ക് മലയാളത്തില്‍തന്നെ മറുപടി പറഞ്ഞുമാണ് ഇവര്‍ വേദിവിട്ടത്.

ആരാച്ചാരിലൂടെ ഇന്ത്യയിലെ അദൃശ്യരായ സ്ത്രീകളുടെ വൈകാരിക, രാഷ്ട്രീയ പരിണാമത്തിന്റെ കഥപറയാനാണ് താന്‍ ആഗ്രഹിച്ചതെന്നും കല്‍പിത കഥ വായനക്കാര്‍ സ്വീകരിക്കണമെങ്കില്‍ അതിന് വിശ്വാസ്യത വേണമെന്നതുകൊണ്ടാണ് ബംഗാളി പശ്ചാത്തലത്തില്‍ കഥ പറഞ്ഞതെന്നും, നോവല്‍ എഴുതുന്ന സമയത്ത് അവസാനമായി തൂക്കിക്കൊല നടന്നത് കൊല്‍ക്കത്തയിലായിരുന്നതും എഴുത്തിനെ സ്വാധീനിച്ചുവെന്നും കെ ആര്‍ മീര പറഞ്ഞു.  മലയാളികള്‍ നോവലെന്തെന്നു തിരിച്ചറിഞ്ഞത് ബംഗാളി നോവലുകളുടെ പരിഭാഷയിലൂടെയാണ്. കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ളതിനാല്‍ ബംഗാള്‍ മലയാളിയുടെ വികാരമാണെന്നതും എഴുത്തിനെ സ്വാധീനിച്ചതായും മീര പറഞ്ഞു.

കെ ആര്‍ മീരയെക്കൂടാതെ മലയാളത്തിന്റെ പ്രതിനിധികളായി എഴുത്തുകാരനും എം.പിയുമായ ശശി തരൂര്‍, വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും വ്യത്യസ്ത സെഷനുകളില്‍ പങ്കെടുത്തു.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>