Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

യുക്തിയുടേയും അയുക്തിയുടേയും ലോകങ്ങളെ വേർതിരിക്കുന്ന അംബികാസുതൻ മാങ്ങാടിന്റെ രചനാ പ്രപഞ്ചം

$
0
0

ambika-suthan

നോവല്‍ ഒരു നിലവിളിയാണ്. മരക്കാപ്പിലെ തെയ്യങ്ങള്‍ ഒരു നിലവിളിയില്‍ നിന്നാരംഭിക്കുകയും മറ്റൊരു നിലവിളിയില്‍ അവസാനിക്കുകയും ചെയ്യുന്നു. രണ്ടു നിലിവിളികള്‍ക്കിടയില്‍ ബോധപൂര്‍വ്വം ഞാന്‍ നോവലിനെ നിബന്ധിക്കുകയായിരുന്നില്ല. അറിയാതെ സംഭവിച്ചതാണ്. തന്റെ ആദ്യ നോവലിനെ കുറിച്ച് അംബികാ സുതൻ മാങ്ങാട് പറയുന്നു. തൊണ്ട പൊളിയുന്ന നിലവിളികള്‍ കൊണ്ടാണ് മനസ്സിന്റെ കഠിനമായ അശാന്തിയെ മനുഷ്യന്‍ വിവര്‍ത്തനം ചെയ്യുന്നത് എന്നാണ് മരക്കാപ്പിലെ ആരംഭവാക്യം.

അംബികാസുതന്‍ മാങ്ങാടിന്റെ ഓരോ കഥകളും വായനക്കാരന് ഓരോ നൊമ്പരപ്പെടുത്തലുകളാണ്. വായനക്കാരെ വേട്ടയാടിക്കൊണ്ടിരിക്കുന്ന അവ അടക്കിപ്പിടിച്ച കരച്ചിലുകളായി മനസ്സില്‍ തങ്ങിനില്‍ക്കും. ആരൊക്കെയോ അനുഭവിച്ചതാണെങ്കിലും അവ നമ്മുടെ അനുഭവമാണെന്ന തോന്നല്‍ വായനക്കാരന് സൃഷ്ടിക്കാന്‍ ആ കഥകള്‍ക്ക് സാധിക്കുന്നു. വാക്കുകളായി പകര്‍ത്തിവച്ച ഈ കഥകളെല്ലാം യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്നതും ഓരോ കാലത്തും പുനര്‍വായന ആവശ്യപ്പെടുന്നവയുമാണ്.

marakkapമരക്കാപ്പ് ഒരു സ്ഥലരാശി മാത്രമല്ല , സവിശേഷമായ ഒരു സംസ്കാര ബന്ധത്തിന്റെ പാർപ്പിടമായി ഭാവന ചെയ്യപ്പെട്ട ഇടമാണത്. യുക്തിയുടെ നേർവരയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന വാസ്തവങ്ങളുടെ എതിർനിലമായി നോവലിൽ  ഇടം പിടിച്ച സ്ഥലം. സ്ഥലകല്പനയിലെ ഈ സവിശേഷ താൽപര്യമാണ് മരക്കാപ്പിലെ തെയ്യങ്ങളിലെ  ഇമ്പിച്ചി മുതൽ പൊക്കിളിയൻ വരെയുള്ള കഥാപാത്രങ്ങൾ. ആധുനികതയിൽ മുറുകി വരുന്ന ഒരു ലോക വ്യവസ്ഥയുമായി ഇടഞ്ഞു നിന്ന് കൊണ്ടാണ് ഇവർ ഓരോരുത്തതരും സ്വന്തം നിലനിൽപിനെ സാധൂകരിക്കുന്നത്. നിങ്ങള്ടെ കാര്യം നിങ്ങൾ നോക്കും ; മരിച്ചോര്ടെ കാര്യം ആരാ നോക്കാ ….നോവലിന്റെ ആഖ്യാനത്തിൽ തന്നെ വേരൂന്നിനിൽക്കുന്ന ഒരു പ്രസ്താവനയാണത്.പുതിയ അറിവിൻെറ ബലത്തിൽ നിന്നുയരുന്ന പ്രതിഷേധ സ്വരമായി ലോറൻസും , ലോറൻസിന്റെ മുൻഗാമിയായി കാണാവുന്ന പൊക്കളിയനും മരക്കാപ്പിലെ മറ്റു പലരെയുംപോലെ വേട്ടയാടപ്പെട്ട കഥാപാത്രങ്ങളാണ്. ഒടുവിൽ മരക്കാപ്പിലെ ഭ്രാന്തനായി പൊക്കളിയൻ മാത്രം ബാക്കിയാവുന്നു.

പലതരം ലോകങ്ങൾ ഇടഞ്ഞും ഇണങ്ങിയും നിലകൊള്ളുന്ന മരക്കാപ്പിലെ യാഥാർത്ഥ്യങ്ങളാണ് അംബികാ സുതൻ മാങ്ങാടിന്റെ മരക്കാപ്പിലെ തെയ്യങ്ങൾ എന്ന നോവൽ. പ്രമേയത്തിലും രൂപ ഘടനയിലും വ്യത്യസ്‌ത പുലർത്തുന്ന നോവൽ ആഗോളീകരണത്തിൽ ഞെരുക്കപ്പെടുന്ന നാട്ടു ചരിതങ്ങളുടേയും നാട്ടുതനിമകളുടേയും വീണ്ടെടുപ്പുകൾക്കായുള്ള ചില കാതോർക്കലുകളാണ്. മരക്കാപ്പിലെ തെയ്യങ്ങൾ 2003 ലാണ് ആദ്യം ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്. നോവലിന്റെ എട്ടാമത്തെ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

കോളേജ് അധ്യാപകാനയ അംബികാസുതന്‍ മാങ്ങാടിന് കാരൂര്‍, ഇടശ്ശേരി, അങ്കണം, ചെറുകാട്, അബുദാബി ശക്തി, മലയാറ്റൂര്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവ അടക്കം ഇരുപത്തഞ്ചോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരക്കാപ്പിലെ തെയ്യങ്ങള്‍ ആണ് ആദ്യനോവല്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥ പറയുന്ന എന്‍മകജെ മലയാളത്തിന്റെ അതിരുകള്‍ കടന്ന് കന്നഡയിലും തമിഴിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>