ഡി സി ബുക്‌സ് എമര്‍ജിങ് കേരള എംഎസ്എംഇ കോണ്‍ക്ലേവ് ആന്റ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ആഗസ്റ്റ് 25ന് രാവിലെ 10 ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കും. സംസ്ഥാനത്തെ എംഎസ്എംഇ മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി നടത്തുന്ന കോണ്‍ക്ലേവ് എംഎസ്എംഇ കപ്പാസിറ്റി ബില്‍ഡിങ് ഫോര്‍ ഗ്ലോബല്‍ പ്രസന്‍സ് വിഷയത്തിലാണ് നടക്കുന്നത്. മത്സരാധിഷ്ഠിത ആഗോളതലത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എമര്‍ജിങ് കേരള എംഎസ്എംഇ കോണ്‍ക്ലേവ് നടത്തുന്നത്.
രാവിലെ 10.30 മണിക്ക് ആരംഭിക്കുന്ന കോണ്‍ക്ലേവ് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചയ്യും. ഡി സി ബുക്‌സ് സിഇഒ രവി ഡീസീ, രാജേഷ് നായര്‍ എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളില്‍ കപ്പാസിറ്റി ബില്‍ഡിങ് ഫോര്‍ ഗ്ലോബല്‍ പ്രസന്‍സ്, നോളഡ്ജ്, ഇന്നവേഷന്‍, മാനേജ്‌മെന്റ് ആന്റ് പ്രാക്റ്റീസ്, ഇനിഷേറ്റിവ്‌സ്, ഇന്‍സെന്റീവ്‌സ് ആന്‍ഡ് ക്രഡിറ്റ് ഫെസിലിറ്റേഷന്‍, സ്‌കില്‍ഡ് മാന്‍പവര്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ ഐഎഎസ്, ടെക്‌നോപാര്‍ക്ക് സ്ഥാപക സിഇഒ ജി വിജയരാഘവന്‍, പീക്കെ സ്റ്റീല്‍ ജോയിന്റ് എംഡി കെ ഇ ഷാനവാസ്, വോഡഫോണ്‍ മൊബൈല്‍ സര്‍വ്വീസ് ബിസിനസ്സ് ഹെഡ് അഭിജിത്ത് കിഷോര്‍, ടെര്‍മോ പെന്‍പോള്‍ ലിമിറ്റഡ് സീനിയര്‍ അഡൈ്വസര്‍ സി ബാലഗോപാല്‍, ദാമോധര്‍ അവനൂര്‍, കെഎസ്‌ഐഡിസി എംഡി ഡോ.എം ബീന ഐഎഎസ്, നബാര്‍ഡ് ചീഫ് മാനേജര്‍ വി ആര്‍ രവീന്ദ്രനാഥ്, ഡിഐസി ഡയറക്ടര്‍ പി എം ഫ്രാന്‍സിസ് ഐഎഎസ്, കെഎഎസ്‌സി എംഡി കെ ബിജു, ഡോ റെജു
എം ടി ഐഎഎസ്, പി ഗണേഷ് എന്നിവര്‍ പങ്കെടുക്കും.
4 മണിമുതലുള്ള പ്രത്യേക സെഷനില്‍ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്കുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വ്യവസായവുമായി ബന്ധപ്പെട്ട നികുതി ഘടനയെയും നയങ്ങളെയും കുറിച്ച് ചര്‍ച്ചയും നടത്തും. സൂക്ഷമ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സംസ്ഥാന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതെങ്ങനെയെന്ന വിഷയത്തിലാണ് ചര്‍ച്ച. കോണ്‍ക്ലേവിനോടനുബന്ധിച്ച് വൈകിട്ട് നടക്കുന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ ഈ മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ചവരെയും ആദരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9946109218/ 9946109216 dcmediaconclave@gmail.com……
Summary in English.
DC Books -Emerging Kerala MSME Conclave & Excellence Awards 2016
DC Books -Emerging Kerala MSME Conclave & Excellence Awards 2016 is scheduled to be held on 25th August 2016 at Hycinth Hotel Trivandrum. The conclave which highlights the growth of Kerala MSME sector is based on the theme ‘Capacity Building for Global presence’. The Conclave aims to encourage the micro, small and medium enterprises in the state and to create a conducive environment for them to attain a competitive edge globally. The event will start by 10.00am with the welcome address by Ravi Deecee, CEO DC Books. The conclave will be inaugurated by Hon. Industries minister Sri.E.P.Jayarajan. . After the four proposed sessions from 6.30pm -7.30pm valedictory session & Award Night will take place where the awards will be distributed by Hon.Minister for Industries E.P.Jayarajan. Networking Dinner starts by 8pm
The post എമര്‍ജിങ് കേരള എംഎസ്എംഇ കോണ്‍ക്ലേവ് ആന്റ് എക്‌സലന്‍സ് അവാര്‍ഡ് 2016 appeared first on DC Books.