ഓര്‍മ്മയുടെ മണിച്ചെപ്പുതുറന്ന് ദീപാനിശാന്ത് എഴുതിയ നനഞ്ഞുതീര്‍ത്ത മഴകള്‍ ആണ് പുസ്തകവിപണിയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. തൊട്ടുപിന്നാലെ കെ ആര്‍ മീരയുടെ ആരാച്ചാര്‍ , സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി എന്നിവയുമുണ്ട്. എന്നാല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത് പി ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദര്‍ശനമാണ്.
ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, ബെന്യാമിന്റെ ആടുജീവിതം, മീരയുടെ നോവല്ലകള്‍,, അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്നിവയാണ് ആറുമുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍ എത്തിയത്.
സ്വരഭേദങ്ങള്‍, കഥകള്‍ ഉണ്ണി ആര്‍, അവനവന്‍ തുരുത്ത്, നടവഴിയിലെ നേരുകള്‍, കഥകള്‍ കെ ആര്‍ മീര, മുകേഷ് കഥകള്‍ വീണ്ടും.., സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഉന്നതവിജയത്തിന് എഴ് വഴികള്‍, കഥകള്‍ സുഭാഷ് ചന്ദ്രന്‍, പെണ്‍പഞ്ചതന്ത്രം മറ്റുകഥകളും തുടങ്ങിയ പുസ്തകങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
കുറേ ആഴ്ചകളായി വിവര്‍ത്തനകൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത് പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റാണ്.കലാമിന്റെ അഗ്നിച്ചിറകുകള്‍ , ടോട്ടോ ചാന്‍, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, കുഞ്ഞുകാര്യങ്ങളുടെ ഉടയതമ്പുരാന്‍ എന്നിവയാണ് തൊട്ടടുത്ത സ്ഥാനത്ത്.
മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ മുന്നിലെത്തിയത് ഒ.വി.വിജയന്റെഖസാക്കിന്റെ ഇതിഹാമാണ്. ഒരു സങ്കീര്‍ത്തനം പോലെ, നീര്‍മാതളം പൂത്തകാലം, എംടിയുടെ കഥകള്‍ , ഒരു ദേശത്തിന്റെ കഥ, ഇനി ഞാന്‍ ഉറങ്ങട്ടെ എന്നിവയും തൊട്ടടുത്തസ്ഥാനങ്ങളില്‍ എത്തി.
Summary in English
Best sellers in last week
Nananju theertha mazhakal tops the bestselling chart of last week. It is followed by the ever green title Aarachar, Manushaynu oru amukhan ,Kuda nannakunna choyi, in the following positions. The 5th position is bagged by Padachonte Chitrapradarshanam.
Kunnolam undalo Boothakalakulir by Deepa Nishanth, benyamin’s Aadujeevitham, Meerayude Novellakal visudhapapngalude India decorate the other five positions respectively.
Swarabedhangal, kathakal Unni r, Avanavan thuruthu, Nadavazhiyile Nerukal, Kathakal K R Meera, Mukesh kathakal veendum.., Sugandhi enna andal devanayaki, unnathavijayathinu 7 vazhikal, Kathakal Subash Chandran, Pennpanchathanthram mattukathakalum, were also in demand.
The post പുസ്തകവിപണിയില്‍ നനഞ്ഞുതീര്‍ത്ത മഴകള്‍ ഒന്നാമത് appeared first on DC Books.